ad
Deshabhimani

ഏഷ്യൻ ഗെയിംസിൽ ചൈനയുടെ 13 കാരി യു സിദിക്ക് രണ്ടാം സ്വർണം

13 vyr u zidi gold medal

ചൈനീസ് നീന്തൽ താരം യു സിദി ഏഷ്യൻ ഗെയിംസിൽ രണ്ടാം സ്വർണം സ്വന്തമാക്കി

വെബ് ഡെസ്ക്

Published on Sep 21, 2026, 07:30 PM | 1 min read

നഗോയ: ചൈനീസ് നീന്തൽ താരം യു സിദി ഏഷ്യൻ ഗെയിംസിൽ രണ്ടാം സ്വർണം സ്വന്തമാക്കി. 200 മീറ്റർ വ്യക്തിഗത മെഡ്‌ലിയിൽ 2:06.10 സമയത്തിൽ ഫിനിഷ് ചെയ്താണ് 13 കാരി സ്വർണം നേടിയത്. കാനഡയുടെ സമ്മർ മകിന്റോഷിന്റെ 2:05.70 എന്ന ലോക റെക്കോർഡ് മറികടക്കാൻ നേരിയ വ്യത്യാസത്തിൽ മാത്രമാണ് യു സിദിക്ക് സാധിക്കാതെ പോയത്.


ഞായറാഴ്ച 200 മീറ്റർ ബട്ടർഫ്ലൈയിലും സ്വർണം നേടിയിരുന്നു. ഈ ആഴ്ച 400 മീറ്റർ വ്യക്തിഗത മെഡ്‌ലിയിലും താരം മത്സരിക്കും. 2024 ലെ പാരിസ് ഒളിമ്പിക്സിൽ മൂന്ന് സ്വർണം നേടിയ സമ്മർ മകിന്റോഷാണ് യു സിദി മത്സരിക്കുന്ന മൂന്ന് ഇനങ്ങളിലെയും ലോക റെക്കോർഡ് ഉടമ. കഴിഞ്ഞ വർഷം സിംഗപ്പൂരിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 12 കാരിയായിരുന്ന യു സിദി മൂന്ന് വ്യക്തിഗത ഇനങ്ങളിലും നാലാം സ്ഥാനത്തെത്തിയിരുന്നു.


ഈ വർഷം ചൈനയിൽ നടന്ന മത്സരത്തിൽ 200 മീറ്റർ ബട്ടർഫ്ലൈയിൽ ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് റീഗൻ സ്മിത്തിനെ തോൽപ്പിച്ചതോടെയാണ് യു സിദി ആഗോള ശ്രദ്ധ നേടിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവാണോ യു സിദിയെന്ന് സ്ഥിരീകരിക്കാൻ രേഖകൾ അപൂർണമാണെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home