ad
Deshabhimani

ആമകളില്ലാ തീരത്ത്‌ ടെഡ്‌ വിതരണം: മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ

ted kollam
avatar
പി ആർ ദീപ്തി

Published on Sep 21, 2026, 07:34 PM | 1 min read

കൊല്ലം: ആമകളില്ലാ തീരത്ത്‌ അവയെ രക്ഷിക്കാൻ ടെഡ്‌ (ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ്) വിതരണം മത്സ്യത്തൊഴിലാളികളിൽ ആശങ്ക പരത്തുന്നു. ചർച്ചയ്‌ക്ക്‌ പോലും തയ്യാറാകാതെ സംസ്ഥാന സർക്കാർ ടെഡ്‌ വിതരണവുമായി രംഗത്തിറങ്ങിയതിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. 2019ൽ അമേരിക്ക കടൽച്ചെമ്മീൻ ഇറക്കുമതി നിരോധിച്ചതിനെത്തുടർന്ന്‌ കേന്ദ്രസർക്കാരാണ്‌ ടെഡ്‌ ഉപയോഗിക്കാൻ തീരുമാനമെടുത്തത്‌.


പരീക്ഷണം നടത്താതെ ടെഡു ഉപയോഗിച്ച്‌ മീൻപിടിക്കരുതെന്ന്‌ വിവിധ സംഘടനകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന്‌ കഴിഞ്ഞ സർക്കാർ മാറ്റിവച്ച പദ്ധതിയിയാണ്‌ തിടുക്കപ്പെട്ട്‌ നടപ്പാക്കുന്നത്‌. സംസ്ഥാനത്ത്‌ ആദ്യഘട്ടം 1587ടെഡുകളാണ്‌ വിതരണംചെയ്യുക. ഇതിൽ 1092 എണ്ണം വലുതും 495എണ്ണം മീഡിയം ടൈപ്പുമാണ്‌. മീൻപിടിത്തത്തിനിടയിൽ വലയിൽ കുടുങ്ങുന്ന കടലാമകളെ രക്ഷിക്കുന്നതിന് ട്രോൾബോട്ടുകൾക്കാണ്‌ ടെഡ് നൽകുക. ലോഹക്കമ്പികളുള്ള പ്രത്യേക ഗ്രിഡും രക്ഷപ്പെടാനുള്ള ദ്വാരവുമാണ് ഇതിന്റെ പ്രധാന ഭാഗം.


ആഴക്കടൽ മീൻപിടിത്തത്തിനിടയിൽ കുടുങ്ങുന്ന ചെറുജീവികൾ വലയിലൂടെ പുറത്തു പോകുമ്പോൾ കടലാമകൾക്ക് രക്ഷപ്പെടാനാവില്ല. എന്നാൽ, ടെഡിലെ ഗ്രിഡിൽ മുട്ടുന്ന ആമകൾക്കു പുറത്തിറങ്ങാനാകും. ഇതിനൊപ്പം വലയിൽ പെടുന്ന മത്സ്യത്തിന്റെ എട്ടു ശതമാനവും പുറത്തുപോകുമെന്ന്‌ പഠനങ്ങൾ ചുണ്ടിക്കാട്ടുന്നു. അതിനിടെ കടലാമ കുടുങ്ങുന്നതിൽ 76.5 ശതമാനവും ഗിൽനെറ്റ് വലകളിലാണെന്നും 17.8 ശതമാനം മാത്രമാണ് ട്രോൾ വലകളിലെന്നും സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട് പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ തീരത്ത്‌ കടലാമ കൂടുതലും ഉള്ളത് അറബിക്കടലിന്റെ കിഴക്കൻ തീരങ്ങളിലാണെന്നും പടിഞ്ഞാറൻ തീരങ്ങളിൽ സാന്നിധ്യം കുറവാണെന്നും പഠനത്തിലുണ്ട്‌. ​


sunil muhammedകടലാമകളെ സംരക്ഷിക്കാൻ നിയമം വേണമെന്നതിൽ തർക്കമില്ല. എന്നാൽ, നിയമം നടപ്പാക്കുമ്പോൾ പ്രാദേശിക സാഹചര്യങ്ങൾ ശാസ്ത്രീയമായി വിലയിരുത്തണം. കേരള തീരത്ത്‌ ആമകൾ എത്തുന്ന സീസണിൽ മാത്രം ഇത്‌ നടപ്പാക്കുന്നതാണ്‌ ഉചിതം. സാധാരണ അരഡസനിലേറെ വലകളാണ്‌ ട്രോൾ ബോട്ടുകളിൽ ഉപയോഗിക്കുന്നത്‌. മത്സ്യബന്ധന സമയത്ത്‌ ഇവയിൽ ടെഡ്‌ ഘടിപ്പിക്കുന്നത്‌ പ്രായോഗികമല്ല. (ഡോ. സുനിൽ മുഹമ്മദ്‌, റിട്ട. പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌, സിഎംഎഫ്‌ആർഐ)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home