ലോക ചെസ് ചാമ്പ്യൻഷിപ്പ്: ഗുകേഷിന് വീണ്ടും സമനില

FIDE - International Chess Federation- facebook.com/photo
ജനീവ: ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം കളിയും സമനിലയിൽ അവസാനിച്ചു. നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷും എതിരാളി ഉസ്‌ബെകിസ്ഥാന്റെ ജവോഖിർ സിൻഡറോവും 20 നീക്കത്തിൽ സമനില സമ്മതിച്ചു. ഇരുവർക്കും അര പോയിന്റ് വീതം ലഭിച്ചു. ഇതോടെ ഓരോ പോയിന്റായി. മൂന്നാം മത്സരം വ്യാഴാഴ്ച രാത്രി 7.30ന്.
ആദ്യ കളിയിൽ 38 നീക്കത്തിലാണ് ഇരുവരും സമനില സമ്മതിച്ചത്. 14 റൗണ്ട് മത്സരത്തിൽ ആദ്യം 7.5 പോയിന്റ് കിട്ടുന്നവർ ചാമ്പ്യനാകും.








0 comments