Deshabhimani

ഗുജറാത്തിൽ ബിജെപി നേതാവിന്റെ വീട്ടിൽനിന്ന് 645 കുപ്പി വിദേശമദ്യം പിടികൂടി

BJP Leader liqur.jpg
വെബ് ഡെസ്ക്

Published on Nov 25, 2026, 10:14 PM | 1 min read

അഹമ്മദാബാദ്‌: ​മദ്യനിരോധനമുള്ള ഗുജറാത്തിൽ ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽനിന്ന് 645 കുപ്പി വിദേശമദ്യം പിടികൂടി. സൂറത്ത്‌ 21ാം വാർഡ് ബിജെപി ജനറൽ സെക്രട്ടറി വിജയ് മോദിയുടെ വീട്ടിൽനിന്നാണ്‌ 2.65 ലക്ഷം ര‍ൂപ വിലവരുന്ന വിദേശമദ്യം പിടിച്ചെടുത്തത്‌. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഏകദേശം ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെടുത്തത്.


ഖണ്ട് ബസാറിലെ ലക്ഷ്‌മി ഭവനിൽ ഒന്നാം നിലയിലെ മുറിയിലാണ്‌ വിവിധ ബ്രാൻഡുകളിലുള്ള ഇന്ത്യൻ നിർമിത വിദേശമദ്യം സൂക്ഷിച്ചിരുന്നത്‌. സംഭവത്തിൽ ഇയാളെയും സഹായി കരൺ പൻവാല (29)യെയും പൊലീസ്‌ അറസ്‌റ്റ്‌ ചെയത്‌തു. രാജ് മോദിക്കെതിരെ മദ്യ നിരോധനം ലംഘനത്തിന്‌ 13 കേസ് നിലവിലുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home