Deshabhimani

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാം; നവംബർ 26 ന് രാജ്യവ്യാപക പ്രതിഷേധവുമായി എസ്എഫ്ഐ

sfi
വെബ് ഡെസ്ക്

Published on Nov 25, 2026, 10:21 PM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ഭരണഘടനാ ദിനമായ നവംബർ 26-ന് രാജ്യവ്യാപക പ്രതിഷേധവുമായി സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ 'മേരാ ഷഹർ, ജന്തർ മന്തർ' എന്ന മുദ്രാവാക്യമുയർത്തി ഭരണഘടനാ സംരക്ഷണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.


ഭരണഘടനയ്ക്കും ജനാധിപത്യ സ്ഥാപനങ്ങൾക്കും നേരെ ബിജെപി-ആർഎസ്എസ് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ വിദ്യാർഥികളും പൊതുജനങ്ങളും മുന്നോട്ടുവരണമെന്ന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. വർ​ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി തകർക്കാൻ ശ്രമിക്കുന്ന ജനാധിപത്യം, മതേതരത്വം, സമത്വം, സാമൂഹിക നീതി എന്നീ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള വേദിയായി ഈ പരിപാടികൾ മാറും. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും തകർത്ത ഗ്യാനേഷ് കുമാറിനെ പുറത്താക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


വൻതോതിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കാൻ കാരണമായ എസ്ഐആർ നടപടികൾ റദ്ദാക്കണമെന്നും എസ്എഫ്ഐ പറഞ്ഞു. പ്രതിഷേധം സംഘടിപ്പിക്കുന്ന പ്രധാന സ്ഥലങ്ങളേതൊക്കെയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തിരുവനന്തപുരത്തെ പാളയം, ഡൽഹിയിലെ മന്ദിർ മാർഗ്, ചെന്നൈയില്‍‌ അംബേദ്കർ മണിമണ്ഡപം, അഡയാർ തുടങ്ങി നിരവധിയിടങ്ങളിൽ ഇതിൽ ഉൾപ്പെടുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home