ad
Deshabhimani

print edition സ്വിഷ് ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ബാസ്‌കറ്റ്ബോൾ; മുന്നേറി കേരള ടീമുകൾ

BASKERT BALL KERALAM KERALA KOMBANS

40 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ വിഭാഗം ഫൈനലിൽ കിരീടംചൂടിയ കേരള കൊമ്പൻസ് ടീം

വെബ് ഡെസ്ക്

Published on Apr 29, 2026, 12:01 AM | 1 min read

തിരുവനന്തപുരം: സ്വിഷ് ബാസ്‌കറ്റ്ബോൾ അക്കാദമിയും സ്‌പോർട്സ് കേരള ഫൗണ്ടേഷനും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇൻഡോർ കോർട്ടുകളിൽ സംഘടിപ്പിച്ച പ്രഥമ ‘സ്വിഷ് പ്രൈസ് മണി ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ബാസ്‌കറ്റ് ബോൾ ടൂർണമെന്റ്' സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 60 ടീം പങ്കെടുത്തു. 40 വയസ്സിന് മുകളിലുള്ള പുരുഷ വിഭാഗം ഫൈനലിൽ മുൻ അന്താരാഷ്ട്രതാരങ്ങളായ വിനീത് രവി മാത്യു, ഹരീഷ് കോരത്ത് (ഐഒബി ചെന്നൈ), മോനിഷ് വിൽസൺ, ആർ മനോജ് (കസ്റ്റംസ് കൊച്ചി) എന്നിവരടങ്ങിയ ജോസ്‌കോ കേരള കൊമ്പൻസ് ചെ ന്നൈയിലെ എക്സ്യുബറന്റിനെ തകർത്ത് കിരീടംചൂടി. 30 വയസ്സിന് മുകളിലുള്ള പുരുഷവിഭാഗത്തിൽ കൊച്ചിയിലെ റോഷൻ 7 സ്റ്റാർ, ബാംഗ്ലൂർ വാരിയേഴ്സിനെ പരാജയപ്പെടുത്തി. വിജയികളായവർക്ക് 25,000 രൂപയും രണ്ടാംസ്ഥാനം നേടിയവർക്ക് 15,000 രൂപയുമാണ് സമ്മാനം.


35 വയസ്സിന് മുകളിലുള്ള പുരുഷവിഭാഗത്തിൽ മുൻ അന്താരാഷ്ട്രതാരം എ ഡി സെന്തൂരേശ്വരൻ നയിച്ച ധ്യാൻ ചെന്നൈ, നാലാഞ്ചിറ സ്‌പോർട്സ് ഹോസ്റ്റലിലെ പഴയകാല താരങ്ങൾ ഒത്തുചേർന്ന സെന്റ് ജോൺസ് എച്ച്എസ്എസിനെ പരാജയപ്പെടുത്തി. 50 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ അന്താരാഷ്ട്ര താരങ്ങൾ അണിനിരന്ന ബംഗളൂരുവിലെ ബാങ്ക് ഓഫ് ബറോഡ ടീം, ഇന്ദാന ചെന്നൈയെ പരാജയപ്പെടുത്തി. കൊച്ചിയിൽനിന്നുള്ള തെബാസ്കോ തേവര രണ്ട് വിഭാഗങ്ങളിൽ ജേതാക്കളായി. 55 വയസ്സിന് മുകളിൽ പുരുഷവിഭാഗത്തിലും 30 ന് മുകളിലുള്ള വനിതകളുടെ വിഭാഗത്തിലും കിരീടം ചൂടി. 40 വയസ്സിനുമുകളിലുള്ള വനിതകളുടെ വിഭാഗം ഫൈനലിൽ വാരിയേഴ്സിനോട് പരാജയപ്പെട്ടതോടെ അവർക്ക് ട്രിപ്പിൾ കിരീടം നഷ്ടമായി. കേരള പൊലീസിലെ മുൻ താരങ്ങളാണ് വാരിയേഴ്സിനായി അണിനിരന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home