ad
Deshabhimani

സ്‌കൂൾ ഗെയിംസ്‌ നാളെ തുടങ്ങും

state school games
avatar
Sports Desk

Published on Sep 21, 2025, 03:31 AM | 1 min read


കോഴിക്കോട്‌

സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ ഗ്രൂപ്പ്‌ ഒന്ന്‌ മത്സരങ്ങൾ നാളെമുതൽ 27വരെ കണ്ണൂരിലെ വിവിധ വേദികളിൽ നടക്കും. സീനിയർ വിഭാഗം ഫുട്‌ബോൾ, വോളിബോൾ, തയ്‌ക്വാണ്ടോ, ഗുസ്‌തി, ടെന്നികൊയ് എന്നിവയാണ്‌. ജിംനാസ്‌റ്റിക്‌സിൽ എല്ലാ വിഭാഗം മത്സരങ്ങളുമുണ്ട്‌. ബോക്‌സിങ്ങിൽ ജൂനിയർ വിഭാഗം മത്സരങ്ങളാണ്‌.


കൊല്ലത്ത്‌ ഒക്‌ടോബർ മൂന്നുമുതൽ ഏഴുവരെ സോഫ്‌റ്റ്‌ബോൾ, നെറ്റ്‌ബോൾ, ത്രോബോൾ, ഹോക്കി, ബോൾബാഡ്‌മിന്റൺ, അമ്പെയ്‌ത്ത്‌, സെപക്‌താത്രോ എന്നിവയുണ്ട്‌. പാലക്കാട്ട്‌ ഒക്‌ടോബർ 10 മുതൽ 12വരെ സ്‌കേറ്റിങ്, സൈക്ലിങ്, ചെസ്‌, കബഡി 13നും 14നും തൃശൂരിൽ വുഷു, ഭാരോദ്വഹനം, ബേസ്‌ബോൾ എന്നിവയും അരങ്ങേറും. സ്‌കൂൾ ഒളിന്പിക്‌സ്‌ ഒക്‌ടോബർ 22മുതൽ 27വരെ തിരുവനന്തപുരത്താണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home