വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്
print edition സ്‌കൂൾ കായികമേള പ്രായത്തട്ടിപ്പ് ; രണ്ട് അത്‌ലീറ്റുകളെ ഒഴിവാക്കി

തിരുവനന്തപുരം
സംസ്ഥാന സ്‌കൂൾ കായിക മേളയിലെ സ്വർണമെഡൽ ജേതാക്കളായ രണ്ടു പേരെ കൂടി പ്രായത്തട്ടിപ്പിന്റെ പേരിൽ ദേശീയ സ്‌കൂൾ മീറ്റിനുള്ള കേരള ക്യാമ്പിൽ നിന്ന് ഒഴിവാക്കി. സീനിയർ ആൺകുട്ടികളിൽ റിലേ ടീം അംഗമായ പ്രേം ഓജ (മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസ്), സബ്‌ജൂനിയർ ആൺകുട്ടികളിൽ 100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ സഞ്ജയ് (കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസ്) എന്നിവരെയാണ് ഒഴിവാക്കിയത്. രണ്ടു പേരും ഉത്തർപ്രദേശ് സ്വദേശികളാണ്. ഇവരുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ കൃത്രിമം കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പ് വിശദമായ പരിശോധന നടത്തി നടപടിയെടുക്കും. ഇക്കാര്യത്തിൽ പരിശീലകരുടെയും സ്‌കൂളിന്റെയും പങ്ക് അന്വേഷിക്കും.
സീനിയർ പെൺകുട്ടികളുടെ 100, 200 മീറ്റർ മത്സരങ്ങളിൽ വെള്ളി നേടിയ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂൾ വിദ്യാർഥി ജ്യോതി ഉപാധ്യായയെ പ്രായത്തട്ടിപ്പിന്റെ പേരിൽ കായിക മേളയിൽ നിന്ന് വിലക്കിയിരുന്നു. ജ്യോതിയും ഉത്തർപ്രദേശ് സ്വദേശിയാണ്.










0 comments