ad
Deshabhimani

25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങ് ഫൈനലിൽ

ISHA SING

ഷൂട്ടിംഗിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങ് ഫൈനലിലേക്ക് യോഗ്യത നേടി.

വെബ് ഡെസ്ക്

Published on Sep 28, 2026, 09:48 AM | 1 min read

നഗോയ: ഷൂട്ടിംഗിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങ് ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ 580 പോയിന്റ് സ്വന്തമാക്കി എട്ടാം സ്ഥാനത്താണ് ഇഷ ഫിനിഷ് ചെയ്തത്. ഇതോടെ വ്യക്തിഗത മെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ പ്രതീക്ഷ നിലനിർത്താൻ താരത്തിന് സാധിച്ചു.


എന്നാൽ യോഗ്യതാ റൗണ്ടിലെ പ്രകടനം ഇന്ത്യയുടെ ടീം മെഡൽ സാധ്യതകൾക്ക് തിരിച്ചടിയായി. മനു ഭാക്കർ 579 പോയിന്റുമായി 11-ാം സ്ഥാനത്തും റാഹി സർനോബത് 568 പോയിന്റുമായി 30-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.


ആദ്യ റാപ്പിഡ് സീരീസിനിടെ റാഹിയുടെ ഷോട്ട് ടാർഗറ്റിന്റെ ഫ്രെയിമിൽ പതിച്ചതാണ് നിർണായകമായത്. ഇതോടെ ടീം ഇനത്തിലെ മെഡൽ പോരാട്ടത്തിൽ നിന്ന് ഇന്ത്യ പുറത്തായി.


അതേസമയം, ഫൈനലിൽ സ്ഥാനം ഉറപ്പിച്ച ഇഷ സിംഗിന് മെഡൽ നേടാനുള്ള അവസരം മുന്നിലുണ്ട്. രാവിലെ 10.45 നാണ് വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഫൈനൽ നടക്കുക. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനം ഫൈനലിലും ആവർത്തിച്ച് മെഡൽ സ്വന്തമാക്കാനാണ് ഇഷയുടെ ലക്ഷ്യം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home