നീന്തൽ: രണ്ടാം ദിനവും മുന്നിൽ തിരുവനന്തപുരം

200 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയ തിരുവനന്തപുരത്തിന്റെ ഇർഫാൻ മുഹമ്മദ്. ചിത്രം: ദേശാഭിമാനി
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ ഗെയിംസ് നീന്തലിൽ തിരുവനന്തപുരത്തിന്റെ സമ്പൂർണ്ണ ആധിപത്യം. ആകെയുള്ള 103 മത്സരങ്ങളിൽ 56 എണ്ണം കഴിഞ്ഞപ്പോൾ 336 പോയിന്റുമായി ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. 38 സ്വർണം, 33 വെള്ളി, 26 വെങ്കലം എന്നിങ്ങനെയാണ് തിരുവനന്തപുരത്തിന്റെ നേട്ടം. 7 സ്വർണവും 11 വെള്ളിയും 4 വെങ്കലവും നേടിയ എറണാകുളം 90 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഏഴ് സ്വർണ്ണവും 6 വെള്ളിയും 12 വെങ്കലവും സ്വന്തമാക്കി മൂന്നാം സ്ഥാനത്ത് തൃശ്ശൂർ ആണുള്ളത്. 72 പോയിൻ്റ് ആണ് തൃശ്ശൂരിനുള്ളത്.
തിരുവനന്തപുരം തുണ്ടത്തിൽ എം വി എച്ച്എസ്എസ് ആണ് നേട്ടത്തിൽ മുന്നിലുള്ള സ്കൂൾ . ഇതിനകം 65 പോയിന്റാണ് സ്കൂളിൻ്റെ സംഭാവന. ജില്ലയിലെ പിരപ്പൻകോട് ഗവ വിഎച്ച്എസ്എസ് (37 പോയിൻ്റ്), കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച് എസ് എസ് (31 പോയിൻ്റ്) എന്നീ സ്കൂളുകളും പിന്നാലെയുണ്ട്.










0 comments