ad
Deshabhimani

കോമൺവെൽത്ത് ഗെയിംസ്

ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മെഡൽ നേടി റിഷികാന്ത സിങ്

Rishi

റിഷികാന്ത സിങ്| Photo: X/@India_AllSports

വെബ് ഡെസ്ക്

Published on Jul 26, 2026, 05:22 PM | 1 min read

ഗ്ലാസ്‌ഗോ : 2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ പുതിയ റെക്കോഡോടെ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം റിഷികാന്ത സിങ് വെള്ളി മെഡൽ നേടി. മത്സരത്തിനിടെ സ്നാച്ച് വിഭാഗത്തിൽ 121 കിലോഗ്രാം ഭാരം ഉയർത്തിയാണ് താരം കോമൺവെൽത്ത് ഗെയിംസ് റെക്കോഡ് തിരുത്തിക്കുറിച്ചത്. തന്റെ മൂന്നാം ശ്രമത്തിലായിരുന്നു ഈ നേട്ടം.


രണ്ടു റൗണ്ടുകളിലായി ആകെ 264 കിലോഗ്രാം ഭാരം ഉയർത്തിയാണ് റിഷികാന്ത വെള്ളി മെഡൽ സ്വന്തമാക്കിയത്. സ്നാച്ചിലെ 121 കിലോഗ്രാം പ്രകടനത്തിന് പുറമെ ക്ലീൻ ആൻഡ് ജെർക്കിലെ വിജയകരമായ ഏക ശ്രമത്തിൽ 143 കിലോഗ്രാം ഭാരവും താരം ഉയർത്തി. 2022ലെ ബെർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 55 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചെങ്കിലും മെഡൽ നേടാൻ സാധിക്കാതിരുന്ന റിഷികാന്തയ്ക്ക് ഈ നേട്ടം മികച്ച തിരിച്ചുവരവായി.


മത്സരത്തിൽ ആകെ 273 കിലോ ഉയർത്തിയ മലേഷ്യയുടെ മുഹമ്മദ് അനീഖ് ബിൻ കസ്ദാൻ സ്വർണവും, ആകെ 260 കിലോഗ്രാം ഭാരം ഉയർത്തിയ കെനിയയുടെ ജോഷ്വ അമുങ്ക എംബോയ വെങ്കല മെഡലും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home