ഏഷ്യൻ ഗെയിംസ്; ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് തിരിച്ചടി, പി വി സിന്ധു പുറത്ത്

പി വി സിന്ധു| Photo:X
നഗോയ : ഏഷ്യൻ ഗെയിംസിൽ സ്വർണം ലക്ഷ്യമിട്ട് ഇറങ്ങിയ പിവി സിന്ധുവിന്റെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. ടോക്കിയോ ഒളിമ്പിക്‌സ് ചാമ്പ്യനും ലോക നാലാം നമ്പർ താരവുമായ ചൈനയുടെ ചെൻ യുഫെയിയോടാണ് സിന്ധു തോൽവി വഴങ്ങിയത്. സ്‌കോർ 21–11, 18–21, 10–21.
ആദ്യ ഗെയിം 21–11ന് സ്വന്തമാക്കി സിന്ധു മികച്ച തുടക്കമിട്ടു. എന്നാൽ രണ്ടാം ഗെയിമിൽ ചെൻ യുഫെയി ശക്തമായി തിരിച്ചെത്തി. മൂന്നാം ഗെയിമിൽ സിന്ധുവിന് മത്സരം തിരിച്ചുപിടിക്കാനായില്ല.
തുടക്കം മുതൽ ആധിപത്യം പുലർത്തിയ ചെൻ യുഫെയി 21–10ന് ഗെയിം സ്വന്തമാക്കി മത്സരം 2–1ന് വിജയിക്കുകയായിരുന്നു. ഇതോടെ വ്യക്തിഗത ബാഡ്മിന്റൺ ഇനങ്ങളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു.









0 comments