ഓൺ ടാർഗറ്റ്: അമ്പെയ്ത്തിൽ മെഡൽവാരി ഇന്ത്യ; പുരുഷ റിക്കർവ് ടീമിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ. റിക്കർവ് ഫൈനലിൽ ഇന്ത്യ പുരുഷ ടീം വെള്ളി നേടി. ധീരജ് ബൊമ്മദേവര, നീരജ് ചൗഹാൻ, ഭോഗെ യാശ്ദീപ് സഞ്ജയ് സഖ്യം ദക്ഷിണ കൊറിയയോട് 5-1നാണ് തോൽവി വഴങ്ങിയത്.
വനിതകളുടെ റിക്കർവ് ടീം രാവിലെ സ്വർണം നേടിയിരുന്നു. ഫൈനലിൽ ദക്ഷിണ കൊറിയയെ വീഴ്ത്തിയാണ് ഇന്ത്യൻ വനിതാ റിക്കർവ് ടീം സ്വർണം നേടിയത്. അങ്കിത ഭകത്, കീർത്തി, കുങ്കും മൊഹ്ദ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം 5-3 പോയിന്റിനാണ് കൊറിയയെ തോൽപ്പിച്ചത്. പിന്നാലെ മിക്സഡ് റിക്കർവിൽ ഇന്ത്യ വെള്ളിയും നേടി. ഇന്ത്യയുടെ കുങ്കും മൊഹ്ദ്- ധീരജ് ബൊമ്മദേവര സഖ്യം ചൈനയോടാണ് തോറ്റത്. ബുധനാഴ്ച അമ്പെയ്ത്തിൽ മൂന്ന് സ്വർണം ഇന്ത്യ നേടിയിരുന്നു.









0 comments