ഗാന്ധി ഘാതകനെ ആഘോഷിക്കുന്ന ഗുണ്ടകൾ ജനധിപത്യത്തെ തകർക്കുന്നു: പ്രകാശ് രാജ്
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയെ വധിച്ച ഗോഡ്സെയെ ആഘോഷിക്കുന്നവരും ഇന്ന് രാജ്യത്തുണ്ടെന്ന് മറക്കരുതെന്ന് നടനും ആക്ടിവിസ്റ്റുമയ പ്രകാശ് രാജ്. ഗാന്ധി ജയന്ധി ആശംസകൾ നൽകി പങ്കുവച്ച വീഡിയോയിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ഗോഡ്സെയെ ആഘോഷിക്കുന്ന അതേ ഗുണ്ടകളാണ് പൗരത്വത്തെയും ജനാധിപത്യത്തെയും എസ്ഐആറിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. പക്ഷെ രാജ്യത്തെ യുവജനങ്ങളും, സമൂഹവും അത് നടക്കാൻ അനുവദിക്കില്ല. ഗാന്ധി ജയന്തി ദിനത്തിൽ രാജ്യത്തെമ്പാടും നിരവധി സമാദാനപരമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. പ്രതിഷേധത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് പ്രകാശ് രാജ് ആഹ്വാനം ചെയ്തു. അവകാശങ്ങൾക്കുവേണ്ടി പോരാടാൻ തയാറാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൈ ഫ്രെണ്ട്സ് എന്ന് പറഞ്‍ഞുകൊണ്ടാണ് പ്രകാശ് രാജിന്റെ വീഡിയോ ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും മുന്നറിയിപ്പ് നൽകിയാണ് വീഡിയോയുടെ അവസാനിക്കുന്നത്. ഈ നാട്ടിലെ ഗണപതി നിമജ്ജനം കഴിഞ്ഞു. എന്നാൽ ഗ്യാനുവിന്റെ നിമജ്ജനം ബാക്കിയാണ്, എന്നാണ് പ്രകാശ് രാജ് ഓർമപ്പെടുത്തിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. ഡൽഹിയിലെ ജന്തർ മന്തറിലേക്ക് ഡിവൈഎഫ്ഐയും ഐസയും ഉൾപ്പടെയുള്ള സംഘടനകൾ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. സിജെപിയുടെ പ്രതിഷേധ പരിപാടി മുംബൈയിലാണ്. ഡൽഹിയിലാകെ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഡൽഹിയിലും മുംബൈയിലും കനത്ത സുരക്ഷാസംവിധാനങ്ങളെ വിന്യസിച്ചിട്ടുണ്ട്.









0 comments