ദേശീയ സ്‌കൂൾ മീറ്റ്: കിരീടം റാഞ്ചാൻ കേരളം

റാഞ്ചി> ദേശീയ സ്‌കൂൾ സീനിയർ (അണ്ടർ 19) അത്‌ലറ്റിക് മീറ്റിന് ജാർഖണ്ഡിലെ റാഞ്ചി ബിർസ മുണ്ട സ്റ്റേഡിയത്തിൽ ഇന്ന് തുടക്കം. 40 ഇനങ്ങളിലാണ് മത്സരം. കേരളം നിലവിലെ ജേതാക്കളാണ്. കേരളത്തിന് 72 അംഗ സംഘമാണുള്ളത്. ആൺകുട്ടികൾ 37, പെൺകുട്ടികൾ 35.
കഴിഞ്ഞവർഷം മഹാരാഷ്ട്രയിൽ നടന്ന മീറ്റിൽ 11 സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവും നേടിയാണ് കേരളം ചാമ്പ്യന്മാരായത്. മഹാരാഷ്ട്ര രണ്ടും ഹരിയാന മൂന്നും സ്ഥാനം നേടി. ഇത്തവണയും കിരീടത്തിനായി ഈ മൂന്ന് ടീമുകളും മുമ്പിലുണ്ട്. ഉത്തർപ്രദേശും തമിഴ്നാടും മികച്ച ടീമുകളെയാണ് അണിനിരത്തുന്നത്. ആദ്യദിവസം നടക്കുന്ന പെൺകുട്ടികളുടെ ഹാമർത്രോയിൽ ഹെനിൻ എലിസബത്ത്, പല്ലവി സന്തോഷ്, സുഹെയ്മ നിലോഫർ എന്നിവർ അണിനിരക്കും.










0 comments