print edition കെഎസ്‌ഇബിക്ക് ജയവും തോൽവിയും

കോഴിക്കോട്: ഫിയാസ്‌റ്റോ സുവർണ ജൂബിലി അഖിലേന്ത്യാ ബാസ്‌കറ്റ്ബോൾ ടൂർണമെന്റിൽ പുരുഷവിഭാഗത്തിൽ കെഎസ്ഇബി തിരുവനന്തപുരത്തിന് തോൽവി. യങ് ഓറിയൺസ് ബംഗളൂരു 63–55ന് ജയിച്ചു.
തുടക്കത്തിൽ പിന്നിലായിരുന്ന ഓറിയൺസ് ക്യാപ്‌റ്റൻ അർജുൻ യാദവിന്റെയും അഭിഷേക് ഗൗഡയുടെയും മികവിൽ തിരിച്ചുവന്നു. അർജുൻ 22 പോയിന്റുമായി നയിച്ചു. അജിൻ സിനായരും (15) അഭിഷേക് ഗൗഡയും (14) പിന്തുണ നൽകി.
കെഎസ്ഇബിക്കായി സെജിൻ മാത്യു 15 പോയിന്റെടുത്തു. കെഎസ്ഇബി വനിതകൾ 83–47ന് കിഴക്കൻ റെയിൽവേയെ തോൽപ്പിച്ചു. ടീമിന്റെ രണ്ടാം ജയമാണ്. ആർ ശ്രീകല 28 പോയിന്റ് നേടി. ഐസിഎഫ് ചെന്നൈ കരുത്തരായ ഇന്ത്യൻ നേവിയെ 89–79ന് പരാജയപ്പെടുത്തി. ഇന്ന് കളിയില്ല.










0 comments