Deshabhimani

ബാസ്കറ്റ്‌ബോളിൽ കേരള വനിതകൾക്ക് വെള്ളി; ദേശീയ ഗെയിംസിൽ മെഡൽ നേട്ടം പത്തായി

Basketball
വെബ് ഡെസ്ക്

Published on Feb 02, 2025, 10:53 AM | 1 min read

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ 5x5 ബാസ്കറ്റ്‌ബോളിൽ കേരള വനിതകൾക്ക് വെള്ളി. ഫൈനലിൽ തമിഴ്നാടിനോടാണ് കേരളം പരാജയപ്പെട്ടത്. ഇതോടെ മെഡൽ പത്തായി. അഞ്ച്‌ സ്വർണം, രണ്ടു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡൽ നേട്ടം.


ശനിയാഴ്ചമാത്രം കേരളത്തിന് മൂന്ന് സ്വർണം ലഭിച്ചിരുന്നു. ചൈനീസ് ആയോധന കലയായ വുഷുവിൽ കെ മുഹമ്മദ് ജസീലും 200 മീറ്റർ ബട്ടർഫ്‌ളൈയിലും നീന്തലിൽ സജൻ പ്രകാശും 50 മീറ്റർ ബ്രെസ്റ്റ്‌ സ്ട്രോക്കിൽ ഹർഷിത ജയറാമുമാണ്‌ സ്വർണം നേടിയത്‌.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home