print edition യൂത്ത് ബാസ്‌കറ്റ്ബോൾ; ക്വാർട്ടർ ഇന്നുമുതൽ

കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്--കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിനെതിരെ ആലപ്പുഴയുടെ ഇവാൻ ജോൺ (നടുവിൽ) പോയിന്റ് നേടാനുള്ള ശ്രമത്തിൽ
കാഞ്ഞങ്ങാട്: സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ തൃശൂരും കോഴിക്കോടും ക്വാർട്ടറിൽ കടന്നു. ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനൊപ്പം തിരുവനന്തപുരം, കോട്ടയം, എറണാകുളം, കൊല്ലം, കണ്ണൂർ ടീമുകൾ അവസാന എട്ടിൽ ഇടംപിടിച്ചു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായുള്ള മത്സരങ്ങൾ ഇന്ന് രാവിലെ നടക്കും.
പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിനൊപ്പം കണ്ണൂർ, ആലപ്പുഴ, എറണാകുളം, തൃശൂർ, തിരുവനന്തപുരം, കൊല്ലം, കോട്ടയം ടീമുകളും ക്വാർട്ടർ ഉറപ്പിച്ചു.
ആൺകുട്ടികളുടെ ഗ്രൂപ്പ് മത്സരങ്ങളിൽ തിരുവനന്തപുരം മലപ്പുറത്തെയും (65–30) തൃശൂർ ഇടുക്കിയെയും (70–23-) പരാജയപ്പെടുത്തി. എറണാകുളം കോഴിക്കോടിനെ 53–40ന് തോൽപ്പിച്ചെങ്കിലും ആലപ്പുഴയോട് 67–59ന് തോറ്റു.
പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ആതിഥേയരായ കാസർകോടിനെയും (72–-14) കണ്ണൂരിനെയും (56–-19) കീഴടക്കി. ഞായറാഴ്‌ചയാണ് ഫൈനൽ.










0 comments