Deshabhimani

print edition സംസ്ഥാന സ്‌കൂൾ കായികമേള; മലപ്പുറം x പാലക്കാട്‌, ചാമ്പ്യൻപോര്‌

kayika mela

ജിൽഷ ജിനിൽ (ഇടത്) എസ് സങ്കീർത്തന (വലത്) | ഫോട്ടോ : കെ എസ് ആനന്ദ്

avatar
ജിതിൻ ബാബു

Published on Oct 29, 2026, 01:36 AM | 1 min read

കോഴിക്കോട്‌ : ഓരോ ഫൈനലും കിരീടത്തിനായുള്ള അവകാശവാദത്തിന്‌ വാശിയേറ്റുന്നു. സംസ്ഥാന സ്‌കൂൾ കായികമേള അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻ പട്ടത്തിനായി കടുത്ത പോരാട്ടം. 59 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറമാണ്‌ മുന്നിൽ. അഞ്ച്‌ സ്വർണവും ഒമ്പത്‌ വെള്ളിയും ഏഴ്‌ വെങ്കലവുമാണ്‌ സമ്പാദ്യം. 54 പോയിന്റുമായി പാലക്കാട്‌ തൊട്ടുപിന്നിലുണ്ട്‌.


ഏഴ്‌ സ്വർണവും അഞ്ച്‌ വെള്ളിയും നാല്‌ വെങ്കലവുമാണ്‌ അക്ക‍ൗണ്ടിൽ. ആറ്‌ സ്വർണവും നാല്‌ വെള്ളിയും മൂന്ന്‌ വെങ്കലവും നേടിയ തിരുവനന്തപുരം 45 പോയിന്റുമായി മൂന്നാമതുണ്ട്‌. 29 പോയിന്റുമായി ആലപ്പുഴയാണ്‌ നാലാമത്‌. ആതിഥേയരായ കോഴിക്കോട്‌ അഞ്ചാമതുണ്ട്‌–26 പോയിന്റ്‌. മുൻ ചാമ്പ്യന്മാരായ എറണാകുളം 16 പോയിന്റുമായി ആറാമതാണ്‌.


അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾ രണ്ടു ദിനം പിന്നിടുമ്പോൾ ആകെയുള്ള 96 ഇനങ്ങളിൽ 32 എണ്ണം പൂർത്തിയായി. ഇന്നലെ രണ്ട്‌ റെക്കോർഡുകൾ പിറന്നു. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്‌എസ്‌എസിലെ ടി എം അതുൽ 10.63 സെക്കൻഡിൽ വേഗവര കടന്നു. 15 വർഷം പഴക്കമുള്ള റെക്കോഡാണ്‌ തകർന്നത്‌.


ജൂനിയർ ആൺകുട്ടികളുടെ ലോങ്‌ജമ്പിൽ വിശാലു യാദവ്‌ 7.31 മീറ്റർ താണ്ടി റെക്കോഡ്‌ കുറിച്ചു. കോരുത്തോട്‌ സികെഎംഎച്ച്‌എസ്‌എസിലെ ഉത്തർപ്രദേശ്‌ താരമായ വിശാലു യോഗ്യതാറ‍ൗണ്ടിൽ കുറിച്ച 7.24 മീറ്റർ എന്ന സ്വന്തം റെക്കോഡാണ്‌ മറികടന്നത്‌. ആകെ റെക്കോഡുകൾ മൂന്നായി.

സ്‌കൂളുകളിൽ 19 പോയിന്റുമായി കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസ്‌ ആണ്‌ മുന്നിൽ. 16 വീതം പോയിന്റുമായി കുട്ടോത്ത്‌ ജിഎച്ച്‌എസ്‌എസും ആലത്തിയൂർ കെഎച്ച്‌എംഎച്ച്‌എസുമാണ്‌ തൊട്ടുപിന്നിൽ. ഓവറോൾ ചാമ്പ്യൻ പോരാട്ടത്തിൽ 1,913 പോയിന്റുമായി തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home