print edition മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളം റണ്ണേഴ്സ് അപ്പ്

നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ രണ്ടാം സ്ഥാനത്തെത്തിയ കേരളാ ടീം വിശിഷ്ടാഥിതികൾക്കൊപ്പം
തിരുവനന്തപുരം: അഞ്ചു ദിവസമായി നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ, പുരുഷ, വനിത ഇനങ്ങളിൽ കേരളം റണ്ണേഴ്സ്അപ്പായി. തമിഴ്നാടിനാണ് ചാമ്പ്യൻഷിപ്. സമാപന സമ്മേളനം മുൻ മന്ത്രി എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. അത്‍ലറ്റിക്‌സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ധരം വീർ ധില്ലൻ അധ്യക്ഷനായി. മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, എ സമ്പത്ത്, ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്റ്റാൻസ് പെർക്കിൻസ്, ഡേവിഡ് പ്രേംനാഥ് എന്നിവർ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം എസ് ജോസഫ്, സെക്രട്ടറി ചന്ദ്ര ബാബു, കൺവീനർ അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ, ഡോ. രാജീവൻ എന്നിവർ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്നായി 3000ത്തോളം പേരാണ് മീറ്റിൽ പങ്കെടുത്തത്.










0 comments