ദേശീയ സബ് ജൂനിയർ മീറ്റിലും കേരളം; കിരീട നേട്ടം ആദ്യമായി

ഇൻഡോർ: ദേശീയ സബ്‌ജൂനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളം ഓവറോൾ ചാമ്പ്യൻമാരായി. നാല് സ്വർണവും മൂന്ന് വെങ്കലവുമടക്കം 28 പോയിന്റോടെയാണ് നേട്ടം. പെൺകുട്ടികളുടെ വിഭാഗത്തിൽ ടീം ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.
സബ്ജൂനിയർ വിഭാഗത്തിൽ ആദ്യമാണ് കേരളം കിരീടം നേടുന്നത്. കഴിഞ്ഞവർഷം രണ്ട് വെങ്കല മെഡൽ മാത്രമാണ് നേടിരുന്നത്. അതിനു മുമ്പ് കിട്ടിയത് ഒരു വെങ്കലവും. ഈ വർഷം മികച്ച തിരിച്ചുവരവാണ് കേരളം നടത്തിയത്. ചിട്ടയായ ആസൂത്രണവും പരിശീലനവുമാണ് മികച്ച വിജയം കൈവരിക്കാൻ മുതൽക്കൂട്ടായത്. കഴിഞ്ഞ ആഴ്ച സീനിയർ വിഭാഗത്തിൽ കേരളം ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു.









0 comments