അതിദാരിദ്ര്യവിമുക്ത കേരളം: സംസ്ഥാനത്തിന് സഹായങ്ങൾ കിട്ടില്ലെന്ന യുഡിഎഫ്- ബിജെപി വ്യാജ പ്രചാരണം പൊളിഞ്ഞു

തിരുവനന്തപുരം: കേരളം അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായതിനെ തകർക്കാൻ വ്യാജപ്രചാരണവുമായി എത്തിയ പ്രതിപക്ഷത്തിന് തിരിച്ചടി. സംസ്ഥാനത്തെ അതിദാരിദ്ര്യവിമുക്തമായി പ്രഖ്യാപിച്ചതോടെ അഞ്ചു ലക്ഷത്തിൽപ്പരം അന്ത്യോദയ കാർഡ് ഉടമകൾ റേഷൻ പരിധിയിൽ നിന്ന് പുറത്താകുമെന്നായിരുന്നു യുഡിഎഫ് - ബിജെപി വ്യാജ പ്രചാരണം. സഹായധനങ്ങളൊന്നും കേന്ദ്രത്തിൽ നിന്നും ഇനി ലഭിക്കില്ല എന്നതടക്കമായിരുന്നു പ്രചാരണം. എൻകെ പ്രേമചന്ദ്രൻ എംപി ചാനലിലടക്കം ചർച്ചയിൽ ഇത്തരത്തിൽ വ്യാജ പ്രചാരണം നിരന്തരമായി അഴിച്ചുവിടുകയായിരുന്നു
എന്നാൽ, ലോക്സഭയിൽ കേന്ദ്രമന്ത്രി നൽകിയ മറുപടി വ്യാജ പ്രചാരണം പൊളിക്കുകയായിരുന്നു. ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രൻ എംപിക്ക് മന്ത്രി നൽകിയ മറുപടിയോടെയാണ് പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണം അപ്പാടെ പൊളിഞ്ഞത്. അന്ത്യോദയ വിഭാഗത്തിന് റേഷന്‍ മുടങ്ങുകയോ സംസ്ഥാനത്തിന് സഹായങ്ങള്‍ ലഭിക്കാതിരിക്കുന്ന സ്ഥിതിയോ ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
രാജ്യമാകെ ശ്രദ്ധിച്ച അതിദാരിദ്ര വിമുക്ത പ്രഖ്യാപനത്തെ രാഷ്ട്രീയ വ്യത്യാസമില്ലാതെ സംസ്ഥാനത്തിന്റെ ആകെ നേട്ടമായി കാണേണ്ടതിന് പകരം അതിനെ മോശമായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷ ഗൂഢാലോചന . എന്നാൽ പാർലമെന്റിലെ മറുപടിയോടെ അത് പൊളിഞ്ഞുവീഴുന്ന കാഴ്ചയാണ് കാണാനായത്.








0 comments