'ഹൃദയപൂർവ്വം' പങ്കുവെച്ച് ശിവൻകുട്ടി; മാങ്കൂട്ടത്തിലിന് ജാമ്യമില്ലെന്ന വാർത്തയുള്ള പത്രത്താളിൽ നാളെ പൊതിച്ചോർ വിളമ്പുമെന്ന് പ്രവർത്തകർ

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ അഭിമാന പദ്ധതിയായ മെഡിക്കൽ കോളേജുകളിലേക്കുള്ള പൊതിച്ചോർ വിതരണത്തിന്റെ പോസ്റ്റർ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി. ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് 'നിർമ്മലമായ സ്നേഹം' എന്ന തലക്കെട്ടോടെയുള്ള മന്ത്രിയുടെ പോസ്റ്റ്.
ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പരിപാടിയുടെ മറവിൽ നടക്കുന്നത് അനാശാസ്യ-നിയമ വിരുദ്ധ പ്രവർത്തനമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് വലിയ വിവാദമായിരുന്നു. ശിവൻകുട്ടിയുടെ പോസ്റ്റിന് കീഴിൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ലെന്ന വാർത്തയുള്ള പത്രത്താളിൽ ഞങ്ങൾ പൊതിച്ചോറും വിളമ്പുമെന്ന കമന്റുമായി പ്രവർത്തകർ എത്തി.
കേസുകള്‍ ഒന്നിനൊന്നായി ഉയര്‍ന്നിട്ടും മുന്‍കൂര്‍ ജാമ്യപേകഷ തള്ളിയില്ലെങ്കില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനായിരുന്നു കെപിസിസി തീരുമാനമെങ്കിലും ജാമ്യ ഹര്‍ജി കൂടി തള്ളിയതോടെ ഗത്യന്തരമില്ലാതെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുകയായിരുന്നു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിക്കുകയായിരുന്നു.








0 comments