കോൺഗ്രസിനുള്ളിൽ ക്രിമിനൽ മാഫിയാ സംഘം; രാഹുലിനെതിരായ പരാതികൾ കോൺഗ്രസ് പൂഴ്ത്തിവച്ചെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ക്രിമിനൽ മാഫിയ സംഘം കോൺഗ്രസിനെ ഭരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദിവസം കഴിയുംതോറും കോൺഗ്രസിൻ്റ ജീർണതയാണ് പുറത്തുവരുന്നത്. ലൈംഗികപീഡന ആരോപണങ്ങളുമായി കോൺഗ്രസിന് രാഹുലിനെക്കുറിച്ച് നേരത്തെയും പരാതി ലഭിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം അവയെല്ലാം പൂഴ്ത്തി വയ്ക്കുകയാണ് ചെയ്തത്. രാഹുലിനെ പാർടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തപ്പോൾ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് പറഞ്ഞത്. കെപിസിസിക്ക് ലഭിച്ച ഒമ്പതോളം പരാതികളാണ് പൂഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റാരും പരാതിയുമായി രംഗത്ത് വരാതിരിക്കാൻ കോൺഗ്രസ് പ്രവർത്തകർ അതിജീവിതക്കെതിരെ സൈബർ അക്രമണം നടത്തി. പാലക്കാട് വച്ച് കോൺഗ്രസിന്റെ സമുന്നതനായ നേതാവായ രമേശ് ചെന്നിത്തലയെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിൽ നിന്നു പോലും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇത്തരം ഗുണ്ടാസംഘമാണ് കോൺഗ്രസിൽ പ്രവർത്തിക്കുന്നത്.
അതേസമയം എംഎൽഎ സ്ഥാനത്തു നിന്നും രാഹുലിൻ്റെ രാജി കേരളം മുഴുവൻ ആഗ്രഹിക്കുന്നുവെന്നും ലോകത്തിൻ്റെ ഏത് കോണിൽ ചെന്ന് ഒളിച്ചിരുന്നാലും രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments