അത്ലറ്റിക്സിൽ കൂടുതൽ പോയിന്റ് നേടി മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ്
print edition ഐഡിയല്‍ വിക്ടറി

മികച്ച സ്‌കൂളിനുള്ള അത്‌ലറ്റിക്‌സ് കിരീടം നേടിയ ഐഡിയല്‍ ഇഎച്ച്എസ്എസിലെ വിദ്യാർഥികൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുന്നു ഫോട്ടോ: ജഗത്ലാൽ
പി അഭിഷേക്
Published on Oct 29, 2025, 01:19 AM | 2 min read
തിരുവനന്തപുരം
ആറുദിവസത്തെ വീറുറ്റ പോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരവും കുറിച്ചിട്ടു, സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ "ഐഡിയല്‍' ചാമ്പ്യന്മാര്‍. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച സ്‌കൂളിനുള്ള അത്‌ലറ്റിക്‌സ് കിരീടം തുടര്‍ച്ചയായ നാലാംതവണയും മലപ്പുറം എടപ്പാള്‍ ഉപജില്ലയിലെ കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് സ്വന്തമാക്കി. ഓട്ടത്തിലും നടത്തത്തിലും മെഡലുകള്‍ കുറവെങ്കിലും ത്രോ ഇനങ്ങളിലും ജമ്പ് ഇനങ്ങളിലും ഐഡിയല്‍ ആധിപത്യം നിലനിര്‍ത്തി. 24 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളുമുള്ള 50 അംഗ സംഘത്തിന് 26 മെഡലുകളുണ്ട്. എട്ട് സ്വര്‍ണവും 10 വെള്ളിയും എട്ട് വെങ്കലവുമടക്കം 78 പോയിന്റാണ് നേടിയത്.
സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ, ഡിസ്‌കസ് ത്രോ, ട്രിപ്പിള്‍ ജമ്പ്, അഞ്ച് കിലോമീറ്റര്‍ നടത്തം, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പ്, ജാവലിന്‍ ത്രോ, സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 600 മീറ്റര്‍ ഓട്ടം, ലോങ് ജമ്പ് എന്നിവയിലാണ് സ്വര്‍ണനേട്ടം. പോള്‍വോള്‍ട്ട്, ഷോട്പുട്ട്, ഹാമര്‍ ത്രോ, 800 മീറ്റര്‍ ഓട്ടം, 100 മീറ്റര്‍ ഹര്‍ഡില്‍സ്, 110 മീ റ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലും മെഡലുകളുണ്ട്.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ സി പി അഷ്‌മിക രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടി. സീനിയര്‍ ആണ്‍കുട്ടികളില്‍ ജഫ്രിന്‍ മനോജ് ആന്ത്രപ്പേര്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളില്‍ മിന്‍സാര പ്രസാദിന് രണ്ട് വെള്ളിയും ഒരു വെങ്കലവുമുണ്ട്.
കഴിഞ്ഞവര്‍ഷം എറണാകുളത്ത് നടന്ന മീറ്റില്‍ എട്ട് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവുമടക്കം 80 പോയിന്റായിരുന്നു ഐഡിയലിന്. 2023ലെ തൃശൂര്‍ മീറ്റില്‍ അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവുമടക്കം 57 പോയിന്റാണ് നേടിയത്. 2022ലും ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമായി സ്‌കൂള്‍ ഒന്നാമതായി. ടോമി ചെറിയാന്‍, നിധീഷ് ചാക്കോ എന്നിവരാണ് പരിശീലകര്‍. കായികവിഭാഗം മേധാവി ഷാഫി അമ്മായത്താണ് ഏകോ പനം.
മറ്റ് മെഡല്‍വേട്ടക്കാര്‍
• സബ്ജൂനിയര്‍ ആണ്‍: ജുവാദ് ആലം വെങ്കലം), കെ മുഹമ്മദ് അര്‍ഷല്‍ (സ്വര്‍ണം), അലന്‍ ജോസഫ് അനീഷ് (സ്വര്‍ണം, വെള്ളി)
• ജൂനിയര്‍ ആണ്‍: കെ അമല്‍കൃഷ്ണ (വെള്ളി)
• ജൂനിയര്‍ പെണ്‍: കെ അനുഷ്‌ക (വെങ്കലം), കെ എസ് അമല്‍ചിത്ര (വെള്ളി)
• സീനിയര്‍ ആണ്‍: റൊണാള്‍ഡ് ടി റോയ് (വെങ്കലം), സുനീഷ് (സ്വര്‍ണം), എ കെ മുഹമ്മദ് സുല്‍ത്താന്‍ (സ്വര്‍ണം), വി അഭിഷേക് (2 വെങ്കലം), കെ മുഷ്‌താഖ് (സ്വര്‍ണം, വെങ്കലം)
• സീനിയര്‍ പെണ്‍: ആന്‍ ആഷ്‍ലി മനോജ് (വെള്ളി), സൂസന്‍ മേരി കുര്യാക്കോസ് (വെള്ളി), എന്‍ ആര്‍ പാര്‍വതി (വെങ്കലം)










0 comments