print edition ജൂനിയർ ഹോക്കി ലോകകപ്പ് ; ഇന്ത്യ ക്വാർട്ടറിൽ

ചെന്നൈ
ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിൽ മലയാളിയായ പി ആർ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം ക്വാർട്ടറിൽ കടന്നു. സ്വിറ്റ്‌സർലൻഡിനെ അഞ്ച് ഗോളിന് കീഴടക്കി. തുടർച്ചയായ മൂന്നാം ജയമാണ്. മൻമീത് സിങ്ങും ഷർദ തിവാരിയും ഇരട്ട ഗോൾ നേടി. അർഷ്‌ദീപ് സിങ്ങ് പട്ടിക പൂർത്തിയാക്കി.
ചിലിയെ ഏഴ് ഗോളിനും ഒമാനെ 17 ഗോളിനും തകർത്താണ് ഇന്ത്യ മുന്നേറിയത്. ജർമനി, അർജന്റീന, സ്‌പെയ്‌ൻ, നെതർലൻഡ്‌സ്, ഫ്രാൻസ് ടീമുകളും അവസാന എട്ടിൽ ഇടംപിടിച്ചു. മൂന്ന് കളിയും ജയിച്ചാണ് ഫ്രാൻസിന്റെ കുതിപ്പ്. ദക്ഷിണകൊറിയയെയും (11–1), ഓസ്‌ട്രേലിയയെയും(8–3) തോൽപ്പിച്ചു. അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ 3–2ന് പരാജയപ്പെടുത്തി.
നെതർലൻഡ്‌സ് ഇംഗ്ലണ്ടിനെ 5–3നും മലേഷ്യയെ ആറ് ഗോളിനും തുരത്തി. ഓസ്‌ട്രിയയെ 11 ഗോളിന് തകർത്തു. ക്വാർട്ടർ വെള്ളിയാഴ്‌ചയാണ്. സെമി ഞായറാഴ്‌ച നടക്കും. 24 ടീമുകൾ അണിനിരന്ന ലോകകപ്പ് ഫൈനൽ പത്തിനാണ്.









0 comments