ഏഷ്യൻ ഗെയിംസ്: അത്‍ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം, 4x400 മീറ്റർ വനിതാ റിലേയിൽ ഒന്നാമത്

നഗോയ: ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ വനിതാ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. ഇത്തവണ അത്‍ലറ്റിക്സിൽ രാജ്യം നേടുന്ന ആദ്യ സ്വർണമാണിത്. ഇതോടെ ഈ ഗെയിംസിലെ ഇന്ത്യയുടെ ആകെ സ്വർണ നേട്ടം ആറായി. 3.26.69 സെക്കന്റിലാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. അവസാന ലാപ്പിൽ ഓടിയ വിത്യ രാംരാജിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം 400 മീറ്റർ ഹാർഡക്സിൽ ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ഏറ്റവും മികച്ച താരമായ പി ടി ഉഷയുടെ 400 മീറ്റർ ഹർഡിൽസ് ദേശീയ റെക്കോഡ് വിത്യ തിരുത്തി എഴുതിയിരുന്നു. വെങ്കലമാണ് 400 മീറ്ററിൽ താരം സ്വന്തമാക്കിയത്. ആ പ്രകടനമാണ് 4x400 മീറ്റർ വനിതാ റിലേയിലും വിത്യ കാഴ്ചവെച്ചത്. കിരൺ പഹൽ, എം ആർ പൂവമ്മ, പ്രാച്ചി എന്നിവരായിരുന്നു മറ്റ് ടീം അംഗങ്ങൾ. അത്‍ലറ്റിക്സ് മത്സരങ്ങൾ ഇന്ന് സമാപിക്കും.








0 comments