എഫ്ഐഎച്ച് റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ വനിതാ ഹോക്കി ടീം

ന്യൂഡൽഹി:അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീം സുവർണ കുതിപ്പ് തുടരുന്നു. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ ഏറ്റവും ഒടുവിലായി പുറത്തു വിട്ട ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നവംബർ 24 ന് എഫ്ഐഎച്ച് പുറത്തുവിട്ട പട്ടികയിൽ ലോക ഹോക്കിയിലെ കരുത്തരായ നെതർലാൻഡ്സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
അര്‍ജന്റീന രണ്ടാം സ്ഥാനത്തും ബെൽജിയം മൂന്നാം സ്ഥാനത്തുമായി മികവ് നേടി. സ്പെയിനാണ് ലോക പട്ടികയിൽ നാലാം സ്ഥാനത്ത്. 2023 ൽ എഫ് ഐ എച്ച് ലോക റാങ്കിങ് സംവിധാനം ഔദ്യോഗികമായി നിലവിൽ വന്ന ശേഷം ഇന്ത്യൻ വനിതാ ടീം ആദ്യമായാണ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ചരിത്രം കുറിക്കുന്നത്. അടുത്തിടെ ജപ്പാനിൽ സമാപിച്ച ഏഷ്യൻ ഗെയിംസിലെ സുവര്‍ണ നേട്ടമാണ് ഇന്ത്യയെ ഈ പദവിയിലേക്ക് ഉയർത്തിയത്. ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ ചൈനയെ പരാജയപ്പെടുത്താണ് ഇന്ത്യൻ വനിതകള്‍ ഈ കുതിപ്പ് നേടിയത്.
എഫ്ഐഎച്ച് പ്രോ ലീഗിൽ കാഴ്ചവെച്ച തകർപ്പൻ പ്രകടനത്തിന് പിന്നാലെയായിരുന്നു ഇന്ത്യ ആദ്യമായി ആറാം സ്ഥാനത്തെത്തിയത്.
ഇതായിരുന്നു ഇതുവരെയുള്ള ടീമിന്റെ ഏറ്റവും മികച്ച റാങ്കിംഗ്.ടോക്കിയോ ഒളിമ്പിക്സിൽ അപ്രതീക്ഷിത കുതിപ്പിലൂടെ സെമി ഫൈനലിൽ എത്തുകയും നാലാം സ്ഥാനം നേടുകയും ചെയ്തതോടെയാണ് ഇന്ത്യ ആദ്യ പത്തിൽ ഇടംപിടിച്ചത്. വനിതാ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ ടീം ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു.








0 comments