എംഎസ്‌പിയിൽ എത്തിയ കഥ പറഞ്ഞ് വിജയൻ

ഐ എം വിജയൻ യാത്രയയപ്പ് ചടങ്ങിനുശേഷമുള്ള സൗഹൃദസംഭാഷണത്തിൽ /ഫോട്ടോ: കെ ഷെമീർ
എംഎസ്‌പിയിൽ ജോലിചെയ്‌ത് വിരമിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഐ എം വിജയൻ പറഞ്ഞു. ‘ഫുട്‌ബോൾ കളിക്കാരനാണെങ്കിൽ കൊൽക്കത്തയിൽ പോയി കളിക്കണം. അതുപോലെ പൊലീസുകാരനാണെങ്കിൽ എംഎസ്‌പിയിൽ ജോലി ചെയ്യണം’.
എംഎസ്‌പിയിൽ എത്തിയതിന് പിന്നിൽ രസകരമായൊരു കഥയുണ്ട്. മുൻ മന്ത്രിയും സ്‌പീക്കറുമൊക്കെയായിരുന്ന കെ രാധാകൃഷ്‌ണൻ എംപി എനിക്ക് ജ്യേഷ്‌ഠനെ പോലെയാണ്. ഒരു ഭൂസമരം നടക്കുന്ന സമയം. സമരസ്ഥലത്ത് നിൽക്കുന്ന രാധാകൃഷ്‌ണേട്ടനെ കണ്ടപ്പോൾ ഞാൻ പോയി കൈകൊടുത്തു. ആ പടം ദേശാഭിമാനിയിൽ അച്ചടിച്ചുവന്നു. പൊലീസുകാരനായ വിജയൻ ഭൂസമരത്തിന്റെ ഭാഗമായി എന്ന വലിയ പ്രചാരണമുണ്ടായി.
അതോടെ അടുത്ത ദിവസം എനിക്ക് എംഎസ്‌പിയിലേക്ക് ട്രാൻസ്‌ഫർ. ഞാൻ ആഗ്രഹിച്ചതും എംഎസ്‌പിയിലേക്ക് വരാനായിരുന്നു. അങ്ങനെ ട്രാൻസ്‌ഫർപോലും ഭാഗ്യമായി മാറിയെന്ന് വിജയൻ പറഞ്ഞു.










0 comments