പത്മശ്രീ പുരസ്കാരം ; ഐ എം വിജയന് കെഎഫ്എ ആദരം

കൊച്ചി : പത്മശ്രീ പുരസ്കാരം നേടിയ ഐ എം വിജയനെ കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്‌എ) ആദരിച്ചു. എറണാകുളം കലൂർ ഐഎംഎ ഹൗസിൽ ഹൈബി ഈഡൻ എംപിയും കെ ബാബു എംഎൽഎയും ചേർന്ന് പുരസ്‌കാരം നൽകി. അർജുന പുരസ്‌കാരം കിട്ടിയപ്പോൾ ഇതുപോലൊരു സ്വീകരണമോ ആദരമോ ഉണ്ടായില്ലെന്ന് വിജയൻ പറഞ്ഞു.
കേരളത്തിൽനിന്ന് ആദ്യമായി അർജുന അവാർഡ് നേടിയ ഫുട്ബോൾ കളിക്കാരനാണ്. ഇപ്പോൾ പത്മശ്രീ കിട്ടിയതിന് ആദരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ, ടി ജെ വിനോദ് എംഎൽഎ, കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി വിഷ്ണുരാജ്, കെ എം ഐ മേത്തർ, റെജിനോൾഡ് വർഗീസ് എന്നിവർ സംസാരിച്ചു. ദേശീയ ഗെയിംസിൽ സ്വർണം നേടിയ കളിക്കാരെയും സന്തോഷ് ട്രോഫിയിൽ റണ്ണറപ്പായ ടീമിനെയും അനുമോദിച്ചു. ദേശീയ ഗെയിംസിൽ സ്വർണം നേടിയ ബീച്ച് സോക്കർ ടീം അംഗങ്ങൾക്കും അഭിനന്ദനം കിട്ടി.










0 comments