ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിത ടീം ; ദക്ഷിണാഫ്രിക്കയെ ആറ് ഗോളിന് മുക്കി

PHOT CREDIT: Picture by Hockey India
ആംസ്റ്റർവീൻ: ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ. ഒന്നിനെതിരെ ആറ് ഗോളിന് വിജയിച്ച ഇന്ത്യ പൂൾ ഡിയിൽ ഒന്നാമതെത്തി.ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം കൂടിയാണിത്.
ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തിൽ സമനില നേടിയാൽ ഇനി ഇന്ത്യക്ക് രണ്ടാം റൗണ്ടിലെത്താം. 1974-ൽ സ്‌പെയ്‌നിനെതിരെ നേടിയ 4-1ന്റെ വിജയമായിരുന്നു ഇതിന് മുമ്പ് റെക്കോർഡായിരുന്നത്. നേരത്തെ പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാക്കളായ ചൈനയെ സമനിലയിൽ പിടിച്ചിരുന്നു.
കളി തുടങ്ങി 11-ാം മിനിറ്റിൽ തന്നെ സുനെലിത ടോപ്പോയിലൂടെ ഇന്ത്യ ലീഡെടുത്തു. പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച നവ്‌നീത് കൗറിന്റേതായിരുന്നു അടുത്ത ഊഴം. 25-ാം മിനിറ്റിൽ സുശീല ചാനുവിലൂടെ 3-0ത്തിന്റെ ലീഡെടുത്തു. 38-ാം മിനിറ്റിൽ ദീപികയുടെ ഫീൽഡ് ഗോൾ. പിന്നാലെ ലാൽറെംസിയാമിയും സാക്ഷി റാണയും വല കുലുക്കി. ഇതോടെ ഇന്ത്യയുടെ ഗോൾപട്ടിക പൂർത്തിയായി. 55-ാം മിനിറ്റിൽ കയ്‌ല ഡി വാൾ ദക്ഷിണാഫ്രിക്കയുടെ ആശ്വാസ ഗോൾ കണ്ടെത്തി.
നേരത്തെ പൂൾ ഡിയിലെ മറ്റൊരു മത്സരത്തിൽ ചൈന ഇംഗ്ലണ്ടിനെ 4-2ന് തോൽപ്പിച്ചിരുന്നു.









0 comments