ജെൽ ബോർഡ് അഴിമതി കേസ്; ഡൽഹി മുൻ മന്ത്രിയും എഎപി നേതാവുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി ജെൽ ബോർഡ് അഴിമതി കേസിൽ ഡൽഹി മുൻ മന്ത്രിയും എഎപി നേതാവുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ. ഡൽഹി ജൽ ബോർഡിന്റെ നവീകരണത്തിനായുള്ള ടെൻഡർ വ്യവസ്ഥകളിൽ കൃത്രിമം കാണിക്കൽ, കൈക്കൂലി വാങ്ങൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
വിജിലൻസ് ഡയറക്ടറേറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡൽഹി ജൽ ബോർഡ് മുൻ സിഇഒ ഉദിത് പ്രകാശ് റായ് ഉൾപ്പെടെ ആറുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻപ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദർ ജെയിൻ 18 മാസം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.









0 comments