print edition ചെസ് ലോകകപ്പിന് ഗോവ ഒരുങ്ങി

പനാജി: ഫിഡെ ചെസ് ലോകകപ്പ് നവംബർ ഒന്നുമുതൽ 27വരെ ഗോവയിൽ നടക്കും. 80 രാജ്യങ്ങളിലെ 206 കളിക്കാർ പങ്കെടുക്കും. ഇന്ത്യയിൽനിന്ന് 26 കളിക്കാരുണ്ട്. നോർവേയുടെ മാഗ്നസ് കാൾസനാണ് നിലവിലെ ചാമ്പ്യൻ. ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ റണ്ണറപ്പാണ്. ലോക ചാമ്പ്യൻ ഡി ഗുകേഷ്, പ്രഗ്നാനന്ദ, അർജുൻ എറിഗെയ്‌സി എന്നിവരാണ് പ്രമുഖർ. മലയാളികളായ നിഹാൽ സരിനും എസ് എൽ നാരായണനുമുണ്ട്.
എട്ട് റൗണ്ട് മത്സരമാണ്. ഒരു റൗണ്ടിൽ രണ്ട് കളിയുണ്ട്. അത് സമനിലയായാൽ ടൈബ്രേക്കർ. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് അടുത്തവർഷം നടക്കുന്ന കാൻഡിഡേറ്റ്‌സ് ടൂർണമെന്റിലേക്ക് യോഗ്യതയുണ്ട്. ജേതാക്കൾക്ക് 1.05 കോടിയാണ് സമ്മാനം










0 comments