ad
Deshabhimani

print edition ഫിയാസ്‌റ്റോ ബാസ്‌കറ്റ്ബോൾ; കെഎസ്ഇബിക്ക്‌ തകർപ്പൻ ജയം

Basketball.jpg

ഫിയാസ്റ്റോ ബാസ്കറ്റ്ബോളിൽ എയർഫോഴ്സിനെതിരെ 
കെഎസ്ഇബിയുടെ ആരോൺ ബ്ലെസെൻ (വലത്ത്) 
പോയിന്റ് നേടാനുള്ള ശ്രമത്തിൽ

വെബ് ഡെസ്ക്

Published on Apr 08, 2026, 01:24 AM | 1 min read

കോഴിക്കോട്: ഫിയാസ്‌റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിൽ കെഎസ്ഇബി തിരുവനന്തപുരം പുരുഷ ടീമിന്‌ ജയത്തുടക്കം. ഇന്ത്യൻ എയർഫോഴ്‌സിനെ 74-–46ന്‌ പരാജയപ്പെടുത്തി. ഇന്ന്‌ വൈകീട്ട്‌ അഞ്ചിന്‌ യങ് ഓറിയോൺസ് ബംഗളൂരുവിനെ നേരിടും. കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്താണ്‌ കളി.


കെഎസ്‌ഇബിയുടെ വനിതാ ടീമും ആദ്യ കളി ജയിച്ചിരുന്നു. എയർഫോഴ്‌സിനെതിരെ ആധിപത്യം പുലർത്തിയ കെഎസ്ഇബി തുടക്കത്തിൽ വ്യക്തമായ ലീഡ്‌ നേടി. കെഎസ്ഇബിക്കായി ജെറോം പ്രിൻസ് 22 പോയിന്റ്‌ കരസ്ഥമാക്കി. ഇന്ത്യൻ ബാങ്ക് ചെന്നൈ 88-–75ന്‌ ഐസിഎഫ് ചെന്നൈയെ കീഴടക്കി.


വനിതകളിൽ ഐസിഎഫ് ചെന്നെെ ഈസ്--റ്റേൺ റെയിൽവേയെ 85–70ന് തോൽപ്പിച്ചു. ഇന്ന്‌ വൈകീട്ട്‌ കെഎസ്ഇബി വനിതകൾ ഈസ്റ്റേൺ റെയിൽവേ കൊൽക്കത്തയുമായി ഏറ്റുമുട്ടും. പുരുഷ വിഭാഗത്തിൽ ഇന്ത്യൻ നേവിയും ഇന്ത്യൻ ബാങ്ക് ചെന്നൈയും തമ്മിലാണ്‌ കളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home