ജാവലിനിൽ ഇരട്ട മെഡൽ; യഷ്‌വീറിന് വെള്ളി, രോഹിതിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ. 85.72 മീറ്റർ എറിഞ്ഞ് യഷ്‌വീർ സിങ് വെള്ളിയും 84.35 മീറ്റർ എറിഞ്ഞ് രോഹിത് യാദവ് വെങ്കലവും നേടി. ശ്രീലങ്കയുടെ രുമേഷ് പതിരങ്കയ്ക്കാണ് സ്വർണം (88.55 മീറ്റർ).
പരിക്കിനെ തുടർന്ന് ഒളിമ്പിക്സ് മെഡൽ ജേതാവായ നീരജ് ചോപ്ര മത്സരിച്ചിരുന്നില്ല. പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് പിന്മാറാൻ കാരണം. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസിലും സ്വർണ മെഡൽ നേടിയിരുന്നു.








0 comments