മുഖ്യമന്ത്രിയുടെ നിർദ്ദേശം; അമിത്‌ഷായ്‌ക്കെതിരായ ഫെയ്സ്‌ബുക്ക് പോസ്‌റ്റ് മുക്കി മന്ത്രി ഒ ജെ ജനീഷ്, വിചിത്ര ന്യായീകരണം

തിരുവനന്തപുരം: കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായെ കരിങ്കൊടികാണിക്കുന്ന ദൃശ്യം ഫെയ്സ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തശേഷം പിൻവലിച്ച് മന്ത്രി ഒ ജെ ജനീഷ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് പോസ്‌റ്റ് പിൻവലിച്ചതെന്ന ആക്ഷേപം ഉയർന്നതോടെ മന്ത്രി വിചിത്ര ന്യായീകരണവുമായി രംഗത്തെത്തി.
മുഖ്യമന്ത്രിപറഞ്ഞിട്ടല്ല പിൻവലിച്ചതെന്നാണ് വിശദീകരണം. തന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് പോസ്റ്റ് ചെയ്തതെങ്കിലും മന്ത്രിയുടെ പേരിലാണ് പ്രചരിക്കപ്പെടുന്നത്. ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാനാൽ ഒഴിവാക്കാൻ തന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ചാണ് കരിങ്കൊടികാണിച്ചതെന്നും മന്ത്രിയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു.








0 comments