ad
Deshabhimani

മെഡൽ വേട്ട തുടർന്ന് ഇന്ത്യ: ഭാരോദ്വഹനത്തിൽ ബിന്ദ്യാറാണിക്ക് വെങ്കലം

bindyarani devi
വെബ് ഡെസ്ക്

Published on Jul 27, 2026, 10:53 PM | 1 min read

ഗ്ലാസ്‌ഗോ: കോമൺ‌വെൽത്ത് ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ദ്യാറാണി ദേവി വെങ്കല മെഡൽ നേടി. സ്നാച്ച് വിഭാഗത്തിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 112 കിലോയുമുൾപ്പെടെ ആകെ 199 കിലോ ഉയർത്തിയാണ് ബിന്ദ്യാറാണി മെഡൽ സ്വന്തമാക്കിയത്. സ്നാച്ചിൽ 83 കിലോയുമായി തുടങ്ങിയ ബിന്ദ്യാറാണി രണ്ടാം ശ്രമത്തിൽ 85 കിലോ ഉയർത്തി. മൂന്നാം ശ്രമത്തിൽ 87 കിലോയും ഉയർത്തിയിരുന്നു.


നൈജീരിയയുടെ റാഫിയാറ്റു ഫോളാഷേഡ് 229 കിലോ ഉയർത്തി സ്വർണം നേടി. ഇത് ഗെയിംസ് റെക്കോർഡാണ്. കാനഡയുടെ ആൻ സോഫി ടാഷെറോ ആകെ 215 കിലോ ഉയർത്തി വെള്ളി നേടി. 2022ൽ ബർമിങ്ഹാമിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിൽ ബിന്ദ്യാറാണി വെള്ളി നേടിയിരുന്നു. കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നടന്ന കോമൺ‌വെൽത്ത് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നേടി. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ അഞ്ചാമത്തെയും കോമൺ‌വെൽത്ത് ഗെയിംസിൽ മൊത്തത്തിൽ ആറാമത്തെയും മെഡലാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home