print edition ബാഡ്‌മിന്റൺ ലോകചാമ്പ്യൻഷിപ്പ് നാളെ മുതൽ; മെഡൽ തേടി സിന്ധു

ന്യൂഡൽഹി: ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പ് നാളെ ന്യൂഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ തുടങ്ങും. ഒരു സ്വർണമടക്കം അഞ്ച് മെഡലുള്ള പി വി സിന്ധുവാണ് ഇന്ത്യൻ ശ്രദ്ധാകേന്ദ്രം. മുപ്പത്തൊന്നുകാരിയുടെ ഏഴാം ചാമ്പ്യൻഷിപ്പാണ്. വനിതാ സിംഗിൾസ് ഒന്നാംറൗണ്ടിൽ അയർലൻഡിന്റെ സോഫിയ നോബിളിനെ നേരിടും. ഇന്ത്യയടക്കം 52 രാജ്യങ്ങളിലെ കളിക്കാർ പങ്കെടുക്കും. ഇതിനുമുമ്പ് 2009ൽ ഇന്ത്യ ആതിഥേയരായി. ഹൈദരാബാദായിരുന്നു വേദി.
സിന്ധു 2019ൽ സ്വർണം നേടി. 2017ലും 2018ലും വെള്ളി. 2013, 2014 പതിപ്പുകളിൽ വെങ്കലമാണ് സമ്പാദ്യം. കഴിഞ്ഞ 29 പതിപ്പുകളിലായി ഇന്ത്യക്ക് ഒരു സ്വർണവും നാല് വെള്ളിയും 10 വെങ്കലവുമാണുള്ളത്.
നാളെ രാവിലെ ഒമ്പത് മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾ തുടങ്ങും. 21ന് ക്വാർട്ടറും 22ന് സെമിയും നടക്കും. അടുത്ത ഞായറാഴ്‌ചയാണ് ഫൈനൽ. പുരുഷ സിംഗിൾസിൽ ലക്ഷ്യാസെനും ആയുഷ് ഷെട്ടിയുമാണ് ഇന്ത്യൻ സാനിധ്യം. ആയുഷിന് നിലവിലെ ചാമ്പ്യൻ ചൈനയുടെ ഷി യു ഖിയാണ് എതിരാളി. ലക്ഷ്യ ഓസ്‌ട്രിയയുടെ കോളിൻസ് ഫിലിമനെ നേരിടും. വനിതാ സിംഗിൾസിൽ സിന്ധുവിന് പുറമെ ഉന്നതി ഹൂഡയും കളിക്കും. ഡബിൾസിൽ സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം മെഡൽ പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ വെങ്കലമുണ്ട്. മലയാളിയായ എം ആർ അർജുൻ – ഹരിഹരൻ അംസ കരുണൻ സഖ്യവുമുണ്ട്. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് കൂട്ടുകെട്ടാണ്. കവിപ്രിയ ശെൽവവും സിമ്രാൻ സിംഗിയും ജോഡിയാണ്.
മിക്‌സഡ് ഡബിൾസിൽ ധ്രുവ് കപില–ടാനിഷ ക്രസ്‌റ്റോ സഖ്യമുണ്ട്. രോഹൻ കപൂർ–ഋതിക ശിവാനി ഗാഡെ കൂട്ടുകെട്ടും മത്സരിക്കും. മത്സരങ്ങൾ സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും കളി കാണാം









0 comments