ad
Deshabhimani

ഏഷ്യൻ ഗെയിംസ് വുഷു; ഹാ​ട്രിക് മെഡൽ ഉറപ്പിച്ച് റോഷിബിന

Roshibina Wushu
വെബ് ഡെസ്ക്

Published on Sep 22, 2026, 04:34 PM | 1 min read

ന​ഗോയ : ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ. വുഷുവിൽ വനിത വിഭാ​ഗത്തിൽ 60 കിലോ​ഗ്രാം ഇനത്തിൽ നവോറം റോഷിബിന ദേവി മെഡൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ മക്കാവുവിന്റെ മാൻ സിൻ ഷുവിനെ പരാജയപ്പെടുത്തിയാണ് റോഷിബിന സെമിയിൽ പ്രവേശിച്ചത്. പോയിന്റ് വ്യത്യാസത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് വിജയം. ഇതോടെ ഈ ഇനത്തിൽ ഇന്ത്യക്ക് മെഡൽ ഉറപ്പായി.


പരിക്ക് കാരണം ദിവ്യാൻഷി ചൗധരിക്ക് പകരമായാണ് ഇന്ത്യൻ വുഷു ഫെഡറേഷൻ ടീമിൽ അവസാന നിമിഷം റോഷിബിനയെ ഉൾപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസിൽ റോഷിബിനയുടെ മൂന്നാം മെഡൽ നേട്ടമാണിത്. ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ വെള്ളിയും 2018ലെ ജക്കാർത്ത ഗെയിംസിൽ വെങ്കലവും റോഷിബിന സ്വന്തമാക്കിയിരുന്നു. ക്വാർട്ടർ ഫൈനലിൽ ഉസ്ബക്കിസ്ഥാന്റെ ഷാക്‌സോഡ അസറ്റോവയെയാണ് പരാജയപ്പെടുത്തിയത്. സെമിഫൈനലിൽ ഇന്തോനേഷ്യയുടെ താനിയ കുസുമാനിംഗ്ത്യാസ് ആണ് റോഷിബിനയുടെ എതിരാളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home