പൊന്നണിയാൻ ഇന്ത്യ; ഏഷ്യൻ ഗെയിംസിലെ നാളത്തെ മത്സരങ്ങളും സമയക്രമവും അറിയാം

Photo: Sports Star
നഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ന് അഞ്ച് മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യക്ക് നാളെ (ഒക്ടോബർ 2) നിരവധി മെഡൽ പ്രതീക്ഷകൾ. വനിതാ ഹോക്കി ഫൈനലിൽ ചൈനയെ നേരിടുന്ന ഇന്ത്യക്ക് സ്വർണത്തിനൊപ്പം ലോസ് ആഞ്ചലസ് 2028 ഒളിമ്പിക് യോഗ്യതയും ലക്ഷ്യമിടാം. ബോക്സിങ്ങിൽ ലവ്‍ലിന ബോർഗോഹെയ്ൻ, പർവീൺ, അങ്കുഷ് പാംഗൽ എന്നിവർ ഫൈനലിൽ ഇറങ്ങും. അമ്പെയ്ത്ത്, ഗുസ്തി, സെപക് താക്രോ തുടങ്ങിയ ഇനങ്ങളിലും ഇന്ത്യക്ക് മെഡൽ സാധ്യതയുണ്ട്.
നാളത്തെ മത്സരങ്ങളും സമയക്രമവും
രാവിലെ 5.30 – സെപക് താക്രോ: ഇന്ത്യ–തായ്‌ലൻഡ് (വനിതാ ക്വാഡ്രന്റ്)
രാവിലെ 5.55 – അമ്പെയ്ത്ത്: ഇന്ത്യ–ചൈന (വനിതാ റീകർവ് ടീം സെമിഫൈനൽ)
രാവിലെ 7.08 – ഗുസ്തി: ദീപാംശി – യുയി സുസാക്കി (വനിതാ 50 കിലോ)
രാവിലെ 7.25 – ഗുസ്തി: രജത് റുഹാൽ – യെഡിഗെ കാസിംബെക് (പുരുഷ ഫ്രീസ്റ്റൈൽ 125 കിലോ)
രാവിലെ 7.32 – ഗുസ്തി: പ്രിയ – കിസി മെഡെറ്റ് (വനിതാ 76 കിലോ)
രാവിലെ 8.02 – ഗുസ്തി: സുജീത് – സയിദ് ഒമർ സസായി (പുരുഷ ഫ്രീസ്റ്റൈൽ 65 കിലോ)
രാവിലെ 8.20 – അമ്പെയ്ത്ത്: ഇന്ത്യ–ജപ്പാൻ (റീകർവ് മിക്സഡ് ടീം സെമിഫൈനൽ)
രാവിലെ 10.00 – ബോക്സിങ്: ലോവ്ലിന ബോർഗോഹെയ്ൻ – ബാവോ സിയി (വനിതാ 75 കിലോ ഫൈനൽ)
രാവിലെ 10.55 – അമ്പെയ്ത്ത്: ഇന്ത്യ–ഇറാൻ (പുരുഷ റീകർവ് ടീം സെമിഫൈനൽ)
ഉച്ചയ്ക്ക് 12.00 – സെപക് താക്രോ : ഇന്ത്യ – എതിരാളിയെ പിന്നീട് നിശ്ചയിക്കും (പുരുഷ ക്വാഡ്രന്റ് സെമിഫൈനൽ)
ഉച്ചയ്ക്ക് 2.15 – ബോക്സിങ്: പർവീൻ – ചെൻ നിയൻ-ചിൻ (വനിതാ 65 കിലോ ഫൈനൽ)
ഉച്ചയ്ക്ക് 2.45 – ബോക്സിങ്: അങ്കുഷ് – കിം മിൻസോങ് (പുരുഷ 80 കിലോ ഫൈനൽ)
വൈകിട്ട് 3.30 – വനിതാ ഹോക്കി ഫൈനൽ: ഇന്ത്യ–ചൈന








0 comments