Deshabhimani

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം

accident thrissur.
വെബ് ഡെസ്ക്

Published on Oct 01, 2026, 08:59 PM | 1 min read

തൃശൂർ: തൃശൂരിൽ സ്‌കൂള്‍ കായികമേളയുടെ മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്ത് അപകടം. കനത്ത കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്. തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലാണ് അപകടം. നാല് വിദ്യാര്‍ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റെന്നാണ് വിവരം. ഒരാളുടെ തലയില്‍ തുന്നലുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.


കായിക മേള നടക്കുന്ന സ്ഥലത്ത് മുകളില്‍ കെട്ടിയിരുന്നു ഷീറ്റുകള്‍ പാറിപ്പോയി.കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് അടക്കമുള്ള മത്സരങ്ങളാണ് തൃശ്ശൂരില്‍ നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home