Deshabhimani

പോക്സോ കേസ്: പ്രതിക്ക് 8 വർഷം കഠിനതടവും പിഴയും

RAPIST

രാജേഷ്

വെബ് ഡെസ്ക്

Published on Oct 01, 2026, 09:06 PM | 1 min read

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 8 വർഷം കഠിനതടവും പിഴയും. കൊല്ലം ചരുവിള കിഴക്കേതിൽ വീട്ടിൽ രാജേഷ് ( 39) നെയാണ് ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. 60,000 രൂപ പിഴയൊടുക്കണം.


2025 ജൂലൈ മാസം 31നാണ് കേസിന് ആസ്പദമായ സംഭവം. ഗ്യാസിന്റെ തകരാറ് പരിഹരിക്കാൻ എന്നു പറഞ്ഞാണ് രാജേഷ് പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. രാജേഷ് കുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു.


സംഭവത്തിൽ എനാത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എനാത്ത് സ്റ്റേഷനിലെ എഎസ്ഐയുടെ രവികുമാർ ആണ് കേസിന്റെ അന്വേഷണത്തിൽ മുഖ്യ പങ്ക് വഹിച്ചത്. 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു.


പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കിൽ അത് പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home