ad
Deshabhimani

ഏഷ്യൻ ഗെയിംസ്; ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കർ ഫൈനലിൽ

Murali

മുരളി ശ്രീശങ്കർ| Photo:X

വെബ് ഡെസ്ക്

Published on Sep 27, 2026, 11:01 AM | 1 min read

നഗോയ : ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ലോങ് ജമ്പ് ഫൈനലിൽ ഇന്ത്യയുടെ മുരളി ശ്രീശങ്കറും ഡേവിഡ് പട്ടുരാജും ഇടം നേടി. യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇരുവരും ഫൈനൽ ഉറപ്പിച്ചത്. പാലക്കാട് സ്വദേശിയാണ് ശ്രീശങ്കർ.


ആദ്യ ശ്രമത്തിൽ ശ്രീശങ്കർ 7.67 മീറ്ററും ഡേവിഡ് പട്ടുരാജ് 7.61 മീറ്ററും ചാടി. ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള 7.90 മീറ്റർ എന്ന യോഗ്യതാ ദൂരം മറികടക്കാൻ ഇരുവർക്കും ആദ്യ ശ്രമത്തിൽ കഴിഞ്ഞില്ല.


തുടർന്നുള്ള ശ്രമങ്ങളിൽ ശ്രീശങ്കർ 7.84 മീറ്റർ ചാടി യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്തെത്തി. ഡേവിഡ് പട്ടുരാജ് 7.62 മീറ്റർ ചാടി ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഇതോടെയാണ് ഇരുവരും ഫൈനലിൽ ഇടം ഉറപ്പിച്ചത്. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത് മെഡൽ നേടുകയാണ് ഇന്ത്യൻ താരങ്ങളുടെ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home