ജിഎസ്‌ടി ജോയിൻ്റ് കമീഷണറുടെ വസതിയിലും ഓഫീസിലും വിജിലൻസ് റെയ്‌ഡ്; 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി : സാമ്പത്തിക ക്രമക്കേടും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജിഎസ്ടി ജോയിന്റ് കമീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്. കൊച്ചിയിലെ ജിഎസ്ടി ജോയിന്റ് കമീഷണർ പ്രജനി രാജന്റെ ഓഫിസിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 ഡോളറും വിജിലൻസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത വിദേശനാണ്യത്തിന് ഇന്ത്യൻ രൂപയിൽ ഏകദേശം 75,000 രൂപയോളം മൂല്യം വരുമെന്നാണ് റിപ്പോർട്ടുകൾ. തേവരയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണർ ഓഫീസ്, പ്രജനിയുടെ പച്ചാളത്തെ വീടുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ശനിയാഴ്ച രാത്രിയോടെയാണ് റെയ്ഡ് അവസാനിച്ചത്. ഏകദേശം 13 മണിക്കൂറോളം റെയ്ഡ് നീണ്ടു. രണ്ടേമുക്കാൽ കോടി രൂപയോളം അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു വിജിലൻസ് പരിശോധന.









0 comments