ഏഷ്യൻ ഗെയിംസ് കബഡി; ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ

ഇന്ത്യൻ വനിതാ കബഡി ടീം| Photo: Sportstar
ഐചി : ഏഷ്യൻ ഗെയിംസിലെ വനിതകളുടെ കബഡിയിൽ ഇന്ത്യ സെമിഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ജപ്പാനെ 50–25ന് തോൽപ്പിച്ചാണ് ഇന്ത്യ അവസാന നാലിൽ ഇടം നേടിയത്.
മത്സരത്തിൽ തുടക്കം മുതൽ ജപ്പാനെതിരെ ആധിപത്യം പുലർത്തിയ ഇന്ത്യ 25 പോയിന്റിന്റെ വ്യത്യാസത്തിലാണ് ജയം സ്വന്തമാക്കിയത്.
ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ ജപ്പാനെ മറികടന്നത്. ക്വാർട്ടർ ഫൈനലിലെ വിജയത്തോടെ ഇന്ത്യയ്ക്ക് കബഡിയിൽ മെഡലും ഉറപ്പായി.









0 comments