ad
Deshabhimani

കിലയിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി എംഎസ്എഫ് പ്രവർത്തകർക്ക് നിയമനം; എസ്എഫ്ഐ പ്രതിഷേധമാർച്ച്

sfi flag
വെബ് ഡെസ്ക്

Published on Sep 24, 2026, 06:02 PM | 1 min read

തൃശൂർ : കിലയിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി എംഎസ്എഫ് പ്രവർത്തകരെ വ്യാപകമായി നിയമിച്ചതിൽ പ്രതിഷേധിച്ച് എസ്എഫഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എംഎസ്എഫിന്റെ സംസ്ഥാന ട്രഷറർക്കും ജില്ലാ പ്രസിഡന്റിനുമടക്കം നിയമനം നടത്താനുള്ള ഈ നീക്കം കെ എം ഷാജിയുടെ ഓഫീസിൽ നിന്നാണെന്ന് എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. എച്ച് ആർ പോളിസി അനുസരിച്ച് മാത്രമേ നിയമനങ്ങൾ നടത്തിയിട്ടുള്ളൂ എന്നാണ് കില രജിസ്ട്രാർ ഡി ജയകുമാ‌ർ നൽകുന്ന വിശദീകരണം.


വിഷയുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും നടത്തിയിട്ടില്ലെന്നും സർക്കാരിന്റെ ഭാ​ഗത്തു നിന്നുണ്ടായ നിർദേശം മാത്രമായിരിക്കുമെന്നും രജിസ്ട്രാർ പറഞ്ഞു. എന്നാൽ ഇത്തരത്തിൽ സർക്കാരിന്റെ ഭാ​ഗത്തു നിന്ന് നിർദേശങ്ങൾ വരാറുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ രജിസ്ട്രാർ തയ്യാറായില്ല. ഡയറക്ടർ അവധിയായതിനാൽ ചുമതല മാത്രമാണുള്ളത്, അതുകൊണ്ട് മാത്രമാണ് പ്രതികരിക്കുന്നതെന്നും രജിസ്ട്രാർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home