യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് നിരക്ക് ഇളവുമായി ഒമാൻ എയറിന്റെ ഗ്ലോബൽ സെയിൽ

പ്രതീകാത്മക ചിത്രം
മസ്‌കത്ത്: യാത്രക്കാർക്കായി പുതിയ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ച് ഒമാൻ എയർ. ഒക്ടോബർ ഒന്ന് വരെ നീളുന്ന ഓഫറിൽ ഒമാൻ എയറിന്റെ വിവിധ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് 35 ഒമാനി റിയാൽ മുതൽ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാം. ബിസിനസ്, ഇക്കണോമി ക്ലാസുകളിലെ വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് ഓഫർ ബാധകമാണ്.
അധിക ബാഗേജ് അലവൻസിൽ 50 ശതമാനം വരെ ഇളവും ഇഷ്ടപ്പെട്ട സീറ്റ് തെരഞ്ഞെടുക്കുന്നതിന് 10 ശതമാനം വരെ ഇളവും ലഭിക്കും.
നവംബർ ഒന്ന് മുതൽ 2027 മാർച്ച് എട്ട് വരെ യാത്ര ചെയ്യുന്നതിനാണ് ഓഫർ ലഭ്യമാകുക. ഇന്റർലൈൻ, കോഡ്‌ഷെയർ സർവീസുകൾക്ക് ഓഫർ ബാധകമല്ല. ഓഫറിന്റെ ഭാഗമായി ലഭ്യമായ നിരക്കുകളും വ്യവസ്ഥകളും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പരിശോധിക്കണമെന്ന് ഒമാൻ എയർ അറിയിച്ചു.









0 comments