ad
Deshabhimani

ഏഷ്യൻ ഗെയിംസ്: ആദ്യ സ്വർണം തേടി ഇന്ത്യ ഇന്നിറങ്ങുന്നു; വനിതാ ക്രിക്കറ്റിൽ ഫൈനൽ പോരാട്ടം

Asian Games Medal
വെബ് ഡെസ്ക്

Published on Sep 22, 2026, 08:42 AM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ കായികതാരങ്ങൾ ചൊവ്വാഴ്ച കളത്തിലിറങ്ങുന്നു. ആദ്യ രണ്ട് ദിനങ്ങളിലായി ആറ് മെഡലുകൾ സ്വന്തമാക്കിയെങ്കിലും ഇതുവരെ സ്വർണം നേടാൻ ഇന്ത്യക്കായിരുന്നില്ല.


വനിതാ ക്രിക്കറ്റ് സ്വർണമെഡൽ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഇന്ത്യൻ സമയം രാവിലെ 10.30നാണ് മത്സരം. സെമിഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്.


ഷൂട്ടിംഗിൽ പ്രതീക്ഷ


10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിലൂടെയാണ് ഇന്ത്യയുടെ ഇന്നത്തെ ആദ്യ മെഡൽ സാധ്യത. ഇളവേനിൽ വാളറിവൻ-പാർത്ത് മാനെ സഖ്യം രാവിലെ 6.15-ന് യോഗ്യതാ റൗണ്ടിൽ മത്സരിച്ച് ഫൈനലിലെത്തിയിരുന്നു.. ഫൈനൽ രാവിലെ 8.25-നാണ് നടക്കുക. ഗെയിംസിൽ വ്യക്തിഗത വെള്ളി ഉൾപ്പെടെ രണ്ട് മെഡലുകൾ ഇളവേനിൽ ഇതിനകം നേടിയിട്ടുണ്ട്.


കൂടാതെ പുരുഷ-വനിതാ സ്കീറ്റ് വിഭാഗത്തിലും ഇന്ത്യ മത്സരിക്കുന്നുണ്ട്. പുരുഷ വിഭാഗത്തിൽ അനന്ത്ജീത് സിംഗ് നരൂക, മൈരാജ് അഹമ്മദ് ഖാൻ, ഭവ്തേഗ് സിംഗ് ഗിൽ എന്നിവരും വനിതകളിൽ പരിണാസ് ധലിവാൾ, റൈസ ധില്ലൻ, മഹേശ്വരി ചൗഹാൻ എന്നിവരും രണ്ടാം ദിന യോഗ്യതാ മത്സരങ്ങളിലിറങ്ങും.


ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ ജപ്പാൻ എതിരാളികൾ


ബാഡ്മിന്റണിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ നേരിടും.


ലക്ഷ്യ സെൻ, എച്ച്എസ് പ്രണോയ്, കിഡംബി ശ്രീകാന്ത്, സാത്വിക്സായിരാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരുൾപ്പെടുന്ന പുരുഷ ടീം രാവിലെ 11.30-നാണ് ജപ്പാനെതിരെ ഇറങ്ങുന്നത്.


കബഡിയും ഹോക്കിയും


കബഡി: ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീം റിപ്പബ്ലിക് ഓഫ് കൊറിയയെ നേരിടും.


ഹോക്കി: പുരുഷ ഹോക്കി പൂൾ മത്സരത്തിൽ ഇന്ത്യ വൈകുന്നേരം 3.30-ന് ശ്രീലങ്കയെ നേരിടും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home