കത്തുന്ന ചിതയിൽ വച്ച് ഇറച്ചി പാചകം ചെയ്തു; ഒരാൾ പിടിയിൽ

ലക്നൗ: ഉത്തർപ്രദേശിൽ ശ്മശാനത്തിൽ കത്തുന്ന ചിതയിൽ വച്ച് ഇറച്ചി പാചകം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. യുപി ഷാജഹാൻപുർ ജില്ലയിലെ നത്താപുർ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച ആയിരുന്നു സംഭവം നടന്നത്.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി പ്രതികളിലൊരാളായ സുരേന്ദ്രനെ പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു.









0 comments