ad
Deshabhimani

ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് നിരാശ; 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഇന്ത്യയ്ക്ക് മെഡലില്ല

(Photo: X/@Media_SAI)

പാർത്ഥ് മാനെ, ഇളവേനിൽ വളറിവൻ (Photo: X/@Media_SAI)

വെബ് ഡെസ്ക്

Published on Sep 22, 2026, 09:31 AM | 1 min read

ന​ഗോയ: ഏഷ്യൻ ഗെയിംസ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങളായ ഇളവേനിൽ വളറിവനും പാർത്ഥ് മാനെയും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പുറത്തായി. യോഗ്യതാ റൗണ്ടിൽ 634.6 സ്കോറോടെ രണ്ടാം സ്ഥാനക്കാരായാണ് ഇരുവരും ഫൈനലിൽ കടന്നതെങ്കിലും മെഡൽ റൗണ്ടിൽ തിളങ്ങാനായില്ല. ഇന്ത്യയ്ക്ക് 376.3 സ്കോർ മാത്രമാണ് നേടാനായത്.


മിക്സഡ് ടീം ഇനത്തിൽ മെഡൽ ലഭിച്ചില്ലെങ്കിലും ഗെയിംസിൽ മികച്ച പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ചവെച്ചത്. ഇളവേനിൽ വളറിവൻ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടത്തോടെ വെള്ളിയും, സോനം മസ്കാർ, വിദാർശ വിനോദ് എന്നിവർക്കൊപ്പം ടീം ഇനത്തിൽ മറ്റൊരു വെള്ളിയും സ്വന്തമാക്കി. അരങ്ങേറ്റക്കാരനായ 18 കാരൻ പാർത്ഥ് മാനെ , രുദ്രാങ്ക്ഷ് പാട്ടീൽ, ഹിമാൻഷു ധില്ലൺ എന്നിവർക്കൊപ്പം പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി. എന്നാൽ വ്യക്തിഗത ഇനത്തിൽ 10-ാം സ്ഥാനത്തായതിനാൽ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നില്ല.


10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ 507.1 എന്ന ലോക റെക്കോർഡ് സ്കോറോടെ ചൈനയുടെ വാങ് സിഫെയ് - ഷെങ് ലിഹാവോ സഖ്യം സ്വർണവും, 502.9 സ്കോറോടെ ദക്ഷിണ കൊറിയയുടെ ബാൻ ഹ്യോജിൻ - പാർക്ക് ഹാജുൻ സഖ്യം വെള്ളിയും, 439.7 സ്കോറോടെ ജപ്പാന്റെ നവോക്കി ഹനകാവ - മിസാക്കി നോബാത്ത സഖ്യം വെങ്കലവും സ്വന്തമാക്കി. ചൈനീസ് സഖ്യം യോഗ്യതാ റൗണ്ടിലും 638.9 സ്കോറോടെ പുതിയ ലോക റെക്കോർഡ് കുറിച്ചിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home